ന്യൂഡൽഹി: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തെ ആഭ്യന്തര സുരക്ഷ, കൊറോണ പ്രതിരോധ പ്രവർത്തനം, അടുത്ത വർഷം തെരഞ്ഞടുപ്പ് നടക്കാനിരിക്കേ നടത്തിക്കൊ ണ്ടിരിക്കുന്ന തയ്യാറെടുപ്പുകൾ എന്നിവ ചർച്ച ചെയ്തു.
മൂന്നു ദിവസം ഡൽഹിയിൽ തങ്ങുന്ന യോഗി ആദിത്യനാഥ് പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി.നദ്ദയേയും നാളെ സന്ദർശിക്കും. കോൺഗ്രസ്സ് നേതാവ് ജിതിൻ പ്രസാദ ബി.ജെ.പിയിലേക്ക് വന്നതടക്കമുള്ള സംസ്ഥാനത്തെ രാഷ്‌ട്രീയ മുൻതൂക്കം ഭരണതുടർച്ചയ്‌ക്കായി പ്രയോജനപ്പെടുമെന്നാണ് യോഗിയുടെ പ്രതീക്ഷ.
സംസ്ഥാനത്തെ വികസന പ്രവർത്തനം, വിനോദസഞ്ചാരം, തീർത്ഥാടനം എന്നീ മേഖലയിലെ ഉണർവ്വ് തിരികെ വരികയാണെന്ന് യോഗി അമിത്ഷായെ അറിയിച്ചു. അയോദ്ധ്യാ ക്ഷേത്രനിർമ്മാണം ഇരുവരും വിലയിരുത്തി. അയോദ്ധ്യയെ കേന്ദ്രീകരിച്ച് നടത്തി ക്കൊണ്ടിരിക്കുന്ന വിമാനത്താവള റെയിൽവേ വികസന വിവരവും യോഗി ആദിത്യനാഥ് അമിത്ഷായ്‌ക്ക് മുന്നിൽ വിശദീകരിച്ചു.
















Comments