ന്യൂഡൽഹി: ജി7 രാജ്യങ്ങളുടെ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സംസാരിക്കും. ഉച്ചകോടിയില്‍ പ്രത്യേകം ക്ഷണിക്കപ്പെട്ട രാജ്യമാണ് ഇന്ത്യ. പുറമേയ്‌ക്ക് ആശയങ്ങളെത്തിക്കുക എന്ന ജി7 രാജ്യങ്ങളുടെ പദ്ധതിയുടെ ഭാഗമായാണ് ഇന്ത്യയെ ക്ഷണിച്ചത്. ബ്രിട്ടനാണ് ഇത്തവണ ജി7 ഉച്ചകോടിക്ക് ആതിഥ്യമരുളുന്നത്. ഇന്നും നാളെയുമാണ് വെർച്വൽ ഉച്ചകോടി നടക്കുന്നത്.
ഇന്ത്യ, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങൾക്കാണ് വെർച്വലായി നടക്കുന്ന ജി-7 ഉച്ചകോടിയിൽ ക്ഷണമുള്ളത്. കഴിഞ്ഞമാസം തീരുമാനി ച്ചിരുന്ന സമ്മേളനത്തിൽ നേരിട്ട് പങ്കെടുക്കാനിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി കൊറോണ വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ യാത്ര റദ്ദാക്കുകയായിരുന്നു.
ആഗോളതലത്തിലെ ഏറ്റവും സമ്പന്നരായ രാജ്യങ്ങളാണ് ജി-7 എന്ന കൂട്ടായ്മയിലൂടെ പ്രവർത്തിക്കുന്നത്. ബിൽഡ് ബാക്ക് ബെറ്റർ എന്ന ആശയം മുൻനിർത്തിയാണ് ജി-7 സമ്മേളനം നടക്കുന്നത്. കൊറോണയിൽ നിന്നും ലോകത്തിന്റെ ഉയിർത്തെഴുന്നേൽപ്പിന് ജി-7 രാജ്യങ്ങൾക്കൊപ്പം ഇന്ത്യ നിർണ്ണായക സഹായമാണ് നൽകുന്നത്. പസഫിക്കിലെ സഹകരണം ശക്തമാക്കി ഓസ്‌ട്രേലിയയും ദക്ഷിണകൊറിയയും മേഖലയിൽ ജനജീവിതത്തെ സാധാരണനിലയിലാക്കാൻ പരിശ്രമം നടത്തുകയാണ്. ആഫ്രിക്കൻ രാജ്യങ്ങളുടെ പൊതുസാമ്പത്തിക ആരോഗ്യസംരക്ഷണ കാര്യത്തിൽ ചുക്കാൻ പിടിക്കുന്ന ദക്ഷിണാഫ്രിക്കയും മേഖലയിലെ പ്രതിസന്ധികളും മാറ്റങ്ങളും ഉച്ചകോടിയിൽ അവതരിപ്പിക്കും.
















Comments