കൊൽക്കത്ത: ബംഗാളിൽ നടക്കുന്നത് മമതാ ബാനർജി അറിഞ്ഞുകൊണ്ടുള്ള ഭരണകൂട ഫാസിസമെന്ന് ജയന്തകുമാർ റോയ്. തന്നേയും ബി.ജെ.പി സംഘടനാ പ്രവർത്തകരേയും ക്രൂരമായി ആക്രമിച്ചത് തൃണമൂലിന്റെ പാർട്ടി ഗുണ്ടകളാണെന്നും ബി.ജെ.പി എം.പി ജയന്തകുമാർ റോയ് ആരോപിച്ചു.
Fascism at its peak in Bengal. Today @AITCofficial goons attacked me and our party workers at Rajganj. Savagery and lawlessness are the order of the day today in Bengal. @HMOIndia @PMOIndia @jdhankhar1 @narendramodi @AmitShah @BJP4Bengal @DilipGhoshBJP pic.twitter.com/E5MF93Mf5q
— Dr. Jayanta Kumar Roy (@JayantaRoyJPG) June 11, 2021
ബംഗാളിൽ ഫാസിസം അതിന്റെ ഏറ്റവും രൂക്ഷമായ അവസ്ഥയിലാണ്. തങ്ങൾക്കെതിരെ പ്രവർത്തിച്ച എല്ലാ പ്രതിപക്ഷ നേതാക്കളേയും തിരഞ്ഞുപിടിച്ചാണ് തൃണമൂൽ ആക്രമിച്ചത്. ഇവിടെ നിയമമില്ല. തനി കാടത്തമാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും റോയ് പറഞ്ഞു.
ബംഗാളിലെ ജൽപായ്ഗുഡിയിൽ നിന്നുള്ള പാർലമെന്റഗം ഡോ. ജയന്തകുമാർ റോയിക്കും നാല് പാർട്ടിപ്രവർത്തകർക്കും നേരെ രാജ്ഗഞ്ചിൽ വെച്ചാണ് ഇന്നലെ ആക്രമണം നടന്നത്. റോയിക്ക് നേരെ നടന്ന ആക്രമണത്തെ അപലപിച്ച് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും രംഗത്തെത്തി. അക്രമത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
















Comments