ബാരാമുള്ള: അഴിമതിക്കാരായ സർക്കാർ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട് ജമ്മുകശ്മീർ ഭരണകൂടം. ഗ്രാമീണമേഖലകളിലെ വികസനപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കേണ്ട 2.04 കോടി രൂപയുടെ ഫണ്ടുകൾ തിരിമറി നടത്തിവർക്കെതിരെയാണ് നടപടി സ്വീകരിച്ചത്.
ബാരമുള്ള, അനന്തനാഗ് ജില്ലകളിലെ 13 ബ്ലോക്കുകളുടെ ചുമതലവഹിക്കുന്ന ബ്ലോക് ഡെവലപ്പ്‌മെന്റ് ഓഫീസർമാരാണ് കുറ്റക്കാർ. ഇവർക്കൊപ്പം ജൂനിയർ ഉദ്യോഗസ്ഥന്മാരേയും പുറത്താക്കിയിട്ടുണ്ട്,.
ജമ്മുകശ്മീർ പ്രിൻസിപ്പൽ സെക്രട്ടറി ബിഥുൽ പട്‌നായികാണ് നടപടി എടുത്തത്. പഞ്ചായത്ത് ഫണ്ടിൽ നിന്നും വ്യക്തിഗത അക്കൗണ്ടിലേക്ക് പണം വകമാറ്റിയതിൽ നടത്തിയ അന്വേഷണത്തിലൂടെയാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. നിരവധി ഉദ്യോഗസ്ഥര്ക്ക് തട്ടിപ്പില് പങ്കുള്ളതായാണ് സൂചന. ബരാമുള്ളയിൽ നിന്നും 9 ലക്ഷവും അനന്തനാഗിൽ നിന്ന് 15 ലക്ഷവുമാണ് കഴിഞ്ഞ മാസം പിൻവലിച്ചതായി കണ്ടെത്തിയത്. ഇതുകൂടാതെ മൻരേഖാ പദ്ധതിയുടെ ഭാഗമായ 1.91 കോടിരൂപയടക്കം 2.04 കോടിരൂപയുടെ തിരിമറിയാണ് നടന്നത്.
















Comments