കൊച്ചി: കന്യാസ്ത്രീ സഭയിൽ നിന്നും പുറത്താക്കിയ നടപടിയെ വത്തിക്കാൻ ശരിവെച്ചു. കന്യാസ്ത്രീ സമൂഹത്തില്‍ നിന്നും പുറത്താക്കിയതിനെതിരെ സിസ്റ്റര്‍ ലൂസി കളപ്പുര സമര്‍പ്പിച്ച അപ്പീല്‍ വത്തിക്കാന്‍ തള്ളുകയും ചെയ്തു.
സഭാ ചട്ടങ്ങളും കനാനോയിക നിയമങ്ങളും ലംഘിച്ചുവെന്നാണ് ലൂസിക്കെതിരായ കുറ്റം. ഇതില്‍ തന്റെ വിശദീകരണം കൂടി കേള്‍ക്കണമെന്ന ആവശ്യം ഉയര്‍ത്തിയാണ് സിസ്റ്റര്‍ ലൂസി അപ്പീല്‍ നല്‍കിയത്. എന്നാല്‍ ലൂസിയുടെ ന്യായീകരണങ്ങള്‍ പരിഗണിക്കാനാവില്ലെന്ന് പറഞ്ഞാണ് സഭാ കോടതി സിസ്റ്റർ ലൂസിയുടെ അപ്പീല്‍ തള്ളിയത്.
പല തവണ മുന്നറിയിപ്പ് നൽകിയിട്ടും സഭയുടെ നിയമങ്ങൾ പാലിക്കാത്ത വിധമുള്ള ജീവിത ശൈലിയാണ് ലൂസി പിന്തുർന്നതെന്നും വത്തിക്കാൻ വിലയിരുത്തി. 2019 ലായിരുന്നു ലൂസിക്കെതിരെ നടപടിയെടുത്തത്.അനുവാദമില്ലാതെ ടെലിവിഷൻ ചാനലുകളുടെ അഭിമുഖത്തിൽ പങ്കെടുത്തു. പീഡനക്കേസിലെ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെതിരായ സമരത്തിൽ ഉറച്ചുനിന്നു, ഇക്കാര്യങ്ങളാണ് ലൂസിക്കെതിരായ പ്രധാന ആരോപണങ്ങൾ.
















Comments