കൊൽക്കത്ത : പശ്ചിമ ബംഗാളിൽ ജനാധിപത്യം അന്ത്യശ്വാസം വലിക്കുകയാണെന്ന് ഗവർണർ ജഗദീപ് ധൻകർ. ജനാധിപത്യം വിജയിക്കേണ്ടത് ജനങ്ങളുടെ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുമായും മറ്റ് ബിജെപി നേതാക്കളുമായും കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ദയവായി അക്രമ രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് എല്ലാവരോടും അപേക്ഷിക്കുകയാണ്. ബംഗാളിലെ മണ്ണിൽ അക്രമങ്ങൾക്ക് സ്ഥാനമില്ല. കൈകൂപ്പി എല്ലാവരോടും അഭ്യർത്ഥിക്കുന്നു. രക്തത്തിൽ കുതിർന്ന ബംഗാളിനെ തനിക്ക് ആവശ്യമില്ല. എവിടെ മനസ്സ് നിർഭയമകുന്നുവോ അവിടെ ശിരസ്സ് ഉയർന്നിരിക്കുമെന്നാണ് രവീന്ദ്ര നാഥ ടാഗോർ പറഞ്ഞിരിക്കുന്നത്. ആരുടെയും മനസ്സ് നിർഭയമല്ലെന്ന് അറിയാമെന്നും ധൻകർ വ്യക്തമാക്കി.
ആളുകളിൽ ഭയം നിറഞ്ഞിരിക്കുകയാണ്. സംസ്ഥാനത്ത് ജനാധിപത്യം അന്ത്യശ്വാസം വലിക്കുന്നു. ജനാധിപത്യം വിജയിക്കേണ്ടത് ഓരോരുത്തരുടെയും നിലനിൽപ്പിന് ആവശ്യമാണെന്ന് ബംഗാളിലെ അധികൃതരോടും, മുഖ്യമന്ത്രി മമതാ ബാനർജിയെയും ഓർമ്മിക്കുകയാണ്. ഇതിന് ആവശ്യമായ നടപടികൾ മുഖ്യമന്ത്രി കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നു. ബംഗാളിൽ അക്രമങ്ങൾ അനുവദിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















Comments