ലക്‌നൗ: ശ്രീരാമക്ഷേത്ര നിർമ്മാണം ഇന്ത്യ കണ്ടതിൽ വെച്ച് ഏറ്റവും സുതാര്യമായ പ്രവർത്തനമെന്ന് ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ്. ശ്രീരാമ ക്ഷേത്രത്തിനായുള്ള ഭൂമി കൂടിയ വിലയ്‌ക്കാണ് ട്രസ്റ്റ് വാങ്ങിയതെന്നും ക്ഷേത്രനിർമ്മാണത്തിന് ഭക്തർ നൽകിയ പണം ചിലരുടെ കൈകളിലേക്ക് പോയെന്നുമുള്ള പരാതി വെറും ആരോപണം മാത്രമാണെന്നും ചമ്പത് റായ് പറഞ്ഞു.
അയോദ്ധ്യയിലെ സാധാരണ ഭൂമിവിലയേക്കാൾ കുറഞ്ഞവില്ക്കാണ് ഭൂമി ലഭിച്ചത്. ഒരു ചതുരശ്രയടിക്ക് 1423 രൂപ നൽകിയാണ് ട്രസ്റ്റ് സ്ഥലം വാങ്ങിയത്. ഈ തുക നിലവിലെ കമ്പോള വിലയേക്കാൾ കുറവാണ്. 2019ൽ അയോദ്ധ്യ വിധി വന്നതോടെ ലഖ്‌നൗ അടക്കം എല്ലായിടത്തേയും സ്ഥലവില കുത്തനെ ഉയർന്നു. എന്നിട്ടും ക്ഷേതത്തിനായി വിലകുറച്ചാണ് ജനങ്ങൾ സ്ഥലം നൽകിയത് . കേന്ദ്രസർക്കാറും സംസ്ഥാന സർക്കാറും അറിയാതെ എങ്ങനെയാണ് അയോദ്ധ്യാ ക്ഷേത്ര നിർമ്മാണ കാര്യം നടക്കുക എന്നും ചമ്പത് റായ് ചോദിച്ചു.
ക്ഷേത്രനിർമ്മാണവുമായി ബന്ധപ്പെട്ട് ഒരു പൈസപോലും അനാവശ്യമായി ചിഴവഴിക്കി ല്ലെന്ന് ദൃഢപ്രതിജ്ഞയെടുത്ത പ്രസ്ഥാനമാണിതെന്നും ചമ്പത് റായ് വിശദീകരിച്ചു. എല്ലാ ഇടപാടുകളും ഓൺലൈൻ വഴിയാണ് നടന്നത്. കേന്ദ്രസർക്കാറിന് ലഭിക്കേണ്ട നികുതി ഇനത്തിലെ ഒരു പൈസപോലും നഷ്ടപ്പെടാതിരിക്കാൻ വിപുലമായ ഓഡിറ്റിംഗും നടന്നതായി ട്രസ്റ്റ് ജനറൽ സെക്രട്ടറി പറഞ്ഞു.
ലോകംമുഴുവൻ ക്ഷേത്രനിർമ്മാണത്തിനായി ധനശേഖരണം നടന്നു. എല്ലാ സംഭാവനകളും ദേശീയബാങ്കുകളുടെ അക്കൗണ്ട് വഴി മാത്രമാണ് സ്വീകരിക്കപ്പെട്ടത്. അതാത് സ്ഥലത്തെ പണം നിക്ഷേപിച്ചവരുടെ കയ്യിലേക്ക് അപ്പോൾതന്നെ ഓൺലൈനിൽ പണമടച്ചവിവരവും പണം സ്വീകരിച്ച വിവരവും എത്തുന്ന സോഫ്റ്റവെയർ സംവിധാനമുണ്ടായിരുന്നു. ഭക്തർ ക്കാർക്കുമില്ലാത്ത പരാതി ഉന്നയിച്ചവർക്ക് ദുരുദ്ദേശമാണ്. ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളോട് കാര്യങ്ങൾ ചോദിച്ചറിയാനുള്ള സാവകാശം എല്ലാവരും കാണിക്കണമായിരുന്നുവെന്നും ചമ്പത് റായ് പറഞ്ഞു.
















Comments