ടെൽ അവീവ്: ഭരണമാറ്റം ഇസ്രായേലിന്റെ ഹമാസിനെതിരെയുള്ള നടപടികളെ തണുപ്പി ക്കില്ലെന്ന് ഉറപ്പായി. ഹമാസ് ഭീകരർക്ക് നേരെ ഗാസയിൽ ഇസ്രായേൽ ഇന്നലെ ശക്തമായ വ്യോമാക്രമണമാണ് നടത്തിയത്. ഗാസയിലെ ഖാൻ യൂനിസ് മേഖലയിലെ ഹമാസ് താവളങ്ങളാണ് തകർത്തത്.
ഹമാസ് ഭീകരർ ജനവാസമേഖലകളിലേക്ക് അഗ്നിബാധയുണ്ടാക്കുന്ന ബലൂണുകൾ തുടർച്ചയായി പറത്തിവിട്ടതോടെയാണ് ഇസ്രായേൽ തിരിച്ചടിച്ചത്. 11 ദിവസം നീണ്ടുനിന്ന ഹമാസിനെതിരായ ഇസ്രായേലിന്റെ ആക്രമണം അവസാനിപ്പിച്ച ശേഷം ആദ്യമായാണ് ഗാസയിൽ വ്യോമാക്രമണം നടന്നത്. മെയ് 21നാണ് ഹമാസിനെതിരെ ഇസ്രായേൽ വെടിനിർത്തൽ പ്രഖ്യാപിച്ചത്.
ഗാസയിലെ ഭീകരതാവളങ്ങളെല്ലാം തകർക്കുമെന്നും ഇസ്രായേൽ മുന്നറിയിപ്പ് നൽകി. ബഞ്ചമിൻ നെതന്യാഹു പടിയിറങ്ങിയ ശേഷം ഇസ്രായേലിന്റെ ഭരണ സാരഥ്യം നഫ്താലി ബെനറ്റ് ഏറ്റെടുത്തത് തിങ്കളാഴ്ചയായിരുന്നു. അധികാര കൈമാറ്റം നടന്ന ഉടനെ ഇസ്രായേൽ നടപടി ശക്തമാക്കിയിരിക്കുകയാണ്. ഹമാസിനെതിരെ സൈനിക നീക്കത്തിലൂടെമറുപടി നൽകുമെന്ന് ബെനറ്റ് വ്യക്തമാക്കിക്കഴിഞ്ഞു. കടുത്ത പലസ്തീൻ വിരോധിയായാണ് മുൻ സൈനിക കമാന്റോകൂടിയായ നഫ്താലി ബെനറ്റ് വിശേഷിപ്പിക്കപ്പെടുന്നത്.
















Comments