കൊറോണ മുക്തനായ യുവാവിന് ഗ്രീൻ ഫംഗസ് സ്ഥിരീകരിച്ചു: ബ്ലാക്കിനും വൈറ്റിനും യെല്ലോയ്ക്കും പിന്നാലെ അടുത്ത ആശങ്ക
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

കൊറോണ മുക്തനായ യുവാവിന് ഗ്രീൻ ഫംഗസ് സ്ഥിരീകരിച്ചു: ബ്ലാക്കിനും വൈറ്റിനും യെല്ലോയ്‌ക്കും പിന്നാലെ അടുത്ത ആശങ്ക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 16, 2021, 02:24 pm IST
FacebookTwitterWhatsAppTelegram

ഭോപ്പാൽ: കൊറോണ മുക്തനായ യുവാവിന് ഗ്രീൻ ഫംഗസ് ബാധ സ്ഥിരീകരിച്ചു. മദ്ധ്യപ്രദേശിലെ ഇൻഡോർ സ്വദേശിയായ 34കാരനാണ് ഫംഗസ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന ആദ്യ ഗ്രീൻ ഫംഗസ് ബാധയാണിതെന്ന് ജില്ലാ ഹെൽത്ത് മാനേജർ അപൂർവ തിവാരി പറഞ്ഞു. ഇയാളെ വിദഗ്ധ ചികിത്സയ്‌ക്കായി മുംബൈയിലേക്ക് മാറ്റി.

എയർ ലിഫ്റ്റിംഗ് വഴിയാണ് യുവാവിനെ മുബൈയിലെത്തിച്ചത്. കൊറോണ ബാധിതനായ യുവാവ് രോഗമുക്തി നേടിയ ശേഷം ബ്ലാക്ക് ഫംഗസ് ആണെന്ന സംശയത്തിൽ ചികിത്സയിലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് യുവാവിന് ഗ്രീൻ ഫംഗസ് സ്ഥിരീകരിക്കുന്നത്. ഇൻഡോറിലെ അരബിന്ദോ ആശുപത്രിയിൽ ഒന്നരമാസമായി ചികിത്സയിലായിരുന്നു യുവാവ്.

ബ്ലാക്ക് ഫംഗസിന് സമാനമായി കൊറോണ ബാധിതരിൽ അല്ലെങ്കിൽ രോഗമുക്തി നേടിയവരിൽ കാണപ്പെടുത്ത രോഗമാണ് ഗ്രീൻ ഫംഗസ്. ആസ്പഗുലിസിസ് (aspergillosis) എന്നാണ് ശാസ്ത്രീയ നാമം. മൂക്കിൽ നിന്നും രക്തം വരുക, കടുത്ത പനി എന്നിവയാണ് ഇൻഡോറിലെ രോഗിയിൽ കണ്ടെത്തിയ ലക്ഷണങ്ങൾ.

ഗ്രീൻ ഫംഗസ് ആസ്‌പെർഗിലോസിസ് അണുബാധയാണെന്നും ഇതുസംബന്ധിച്ച് കൂടുതൽ പഠനം ആവശ്യമാണെന്നും ശ്രീ അരബിന്ദോ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ചെസ്റ്റ് ഡിസീസസ് വകുപ്പ് മേധാവി ഡോ.രവി ദോസി പറഞ്ഞു. ശ്വാസകോശത്തെ ബാധിക്കുന്ന അപൂർവ്വയിനം അണുബാധയാണ് ആസ്‌പെർഗിലോസിസ്.

Possibly the first patient detected with Green fungus, in Indore and shifted to Mumbai by air ambulance for treatment. He recovered from COVID-19 recently but underwent a test on suspicion that he had contracted black fungus! pic.twitter.com/Anys2ciXab

— Anurag Dwary (@Anurag_Dwary) June 15, 2021

Tags: black fungusgreen fungus
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

Latest News

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies