ലണ്ടൻ: ന്യൂസിലാന്റിനെതിരെ നടക്കാനിരിക്കുന്ന ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ശുഭ്മാൻ ഗില്ലും രോഹിത് ശർമ്മയും ഓപ്പണർമാരായി ഇറങ്ങുന്ന പോരാട്ടത്തിൽ മായങ്ക് അഗർവാളിനാണ് അവസരം നഷ്ടപ്പെട്ടത്.
ഓൾറൗണ്ടർമാരായി കളിക്കുന്ന സ്പിന്നർമാരായ ആർ.അശ്വിനും രവീന്ദ്രജഡേജയും ടീമിലുണ്ട്. ഋഷഭ് പന്തിനൊപ്പം രണ്ടാം കീപ്പറായി വൃദ്ധിമാൻ സാഹയും 15 അംഗ ടീമിൽ ഇടം നേടി. അന്തിമ ഇലവനെ ഇതിൽ നിന്നും തിരഞ്ഞെടുക്കുമെന്ന് ബി.സി.സി.ഐ അറിയിച്ചു.

ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് മുന്നോടിയായി ടീമംഗങ്ങൾ തമ്മിൽ നടന്ന മത്സരത്തിൽ രവീന്ദ്ര ജഡേജ, ഋഷഭ് പന്ത്, ഇഷാന്ത് ശർമ്മ, മുഹമ്മദ് സിറാജ് എന്നിവർ മികച്ച പ്രകടനമാണ് നടത്തിയത്. ജഡേജ 74 പന്തിൽ 54 റൺസും മൂന്ന് വിക്കറ്റുകളും നേടി. ബാറ്റിംഗിൽ ഉജ്ജ്വല ഫോമിലുള്ള ഋഷഭ് പന്ത് 94 പന്തിൽ 121 റൺസ് നേടി. ബാറ്റിംഗിൽ മധ്യനിരയിൽ തിളങ്ങാറുള്ള ഹനുമാ വിഹാരിയും ബൗളർ ഉമേഷ് യാദവും ടീമിലുണ്ട്. ഈ മാസം 18-ാം തിയതി വെള്ളിയാഴ്ചയാണ് മത്സരം ആരംഭിക്കുന്നത്.
















Comments