ചണ്ഡിഗഢ്: മദ്ധ്യപ്രദേശിന് പിന്നാലെ പഞ്ചാബിലും ഗ്രീൻ ഫംഗസ് ബാധ സ്ഥിരീകരിച്ചു. കൊറോണ ബാധിതനായി ചികിത്സയിൽ കഴിഞ്ഞിരുന്ന 62 കാരനാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. ജലന്ധറിലെ സിവിൽ ആശുപത്രിയിലെ എപ്പിഡെമിയോളജിസ്റ്റായ ഡോ. പരംബീർ സിംഗാണ് ഗ്രീൻ ഫംഗസ് ബാധ സ്ഥിരീകരിച്ചതായി അറിയിച്ചത്.
ബ്ലാക്ക് ഫംഗസിന് സമാനമായി കൊറോണ ബാധിതരിൽ അല്ലെങ്കിൽ രോഗമുക്തി നേടിയവരിൽ കാണപ്പെടുത്ത രോഗമാണ് ഗ്രീൻ ഫംഗസ്. ആസ്പർഗുലിസിസ് (aspergullisis) എന്നാണ് ശാസ്ത്രീയ നാമം. മൂക്കിൽ നിന്നും രക്തസ്രാവം, കടുത്ത പനി എന്നിവയാണ് പഞ്ചാബിൽ രോഗം സ്ഥിരീകരിച്ച വ്യക്തിയിലും കണ്ടെത്തിയ ലക്ഷണങ്ങൾ എന്ന് അദ്ദേഹം അറിയിച്ചു.
മദ്ധ്യപ്രദേശിലെ ഇൻഡോർ സ്വദേശിയായ 34കാരനാണ് ഗ്രീൻ ഫംഗസ് ബാധ ആദ്യം സ്ഥിരീകരിച്ചത്. കൊറോണ ബാധിതനായ യുവാവ് രോഗമുക്തി നേടിയ ശേഷം ബ്ലാക്ക് ഫംഗസ് ആണെന്ന സംശയത്തിൽ ചികിത്സയിലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് യുവാവിന് ഗ്രീൻ ഫംഗസ് സ്ഥിരീകരിക്കുന്നത്. ഇൻഡോറിലെ അരബിന്ദോ ആശുപത്രിയിൽ ഒന്നരമാസമായി ചികിത്സയിലായിരുന്നു ഇദ്ദഹം.
















Comments