ന്യൂഡൽഹി: ഡൽഹി മെട്രോയിൽ യാത്ര ചെയ്യുന്ന കുരങ്ങന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നു. ഡൽഹിയിലെ യമുന ബാങ്ക് സ്‌റ്റേഷൻ മുതൽ ഐ.പി സ്‌റ്റേഷൻ വരെയാണ് കുരങ്ങൻ മറ്റ് യാത്രക്കാരോടൊപ്പം യാത്ര ചെയ്തത്. കോച്ചിലുണ്ടായിരുന്ന യാത്രക്കാരാണ് കുരങ്ങന്റൈ മെട്രോ യാത്ര പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.
ശനിയാഴ്ചയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. എവിടെ നിന്നാണ് കുരങ്ങ് ട്രെയിന് ഉള്ളിൽ കയറിയതെന്ന് വ്യക്തമല്ല. വൈകുന്നേരം 4.45 മണിയോടെയാണ് കുരങ്ങ് യമുന ബാങ്ക് സ്‌റ്റേഷനിൽ നിന്ന് ട്രെയിനകത്തേക്ക് പ്രവേശിച്ചത്. യാത്രക്കാരെ ഉപദ്രവിക്കുമോ എന്ന് ആശങ്ക ഉണ്ടായിരുന്നു. എന്നാൽ കുരങ്ങന്റെ യാത്ര സമാധാനപരമായിരുന്നുവെന്ന് ട്രെയിനിലെ ജീവനക്കാർ പറയുന്നു.
കോച്ചിനകത്ത് അൽപ നേരം കറങ്ങിനടന്ന കുരങ്ങ് ഐ.പി സ്‌റ്റേഷൻ എത്തുന്നത് വരെ സീറ്റിൽ ഇരിക്കുകയും ജനലിലൂടെ കാഴ്‌ച്ചകൾ കാണുകയും ചെയ്തു. ഐ.പി സ്‌റ്റേഷൻ എത്തിയപ്പോൽ കുരങ്ങും ട്രെയിനിൽ നിന്ന് പുറത്തിറങ്ങി പോവുകയും ചെയ്തതായി മെട്രോ അധികൃതർ പ്രതികരിച്ചു.
What's happening??? @OfficialDMRC pic.twitter.com/VwLPm3WSJK
— Ajay Dorby (@AjayDorby) June 19, 2021
















Comments