ന്യൂഡൽഹി: രാജ്യത്തെ പുതുക്കിയ വാക്‌സിൻ നയം ഇന്നു മുതൽ നടപ്പിൽ വരും. വാക്‌സിന്റെ സംഭരണവും വിതരണവും പൂർണ്ണമായും കേന്ദ്രസർക്കാർ ഏറ്റെടുത്തുകൊണ്ടാണ് ഇനി പ്രവർത്തനങ്ങൾ നടക്കുക. എല്ലാവരിലേയ്‌ക്കും വാക്‌സിനെന്ന സുപ്രധാന ഘട്ടം ആരംഭിച്ച തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഇതിന്റെ ഭാഗമായി ഇനിമുതൽ 18 വയസ്സിന് മുകളിലുള്ളവരുടെ വാക്‌സിനേഷൻ തികച്ചും സൗജന്യമായിരിക്കും.

ആകെ വാക്‌സിന്റെ 75 ശതമാനവും കേന്ദ്രസർക്കാർ ഏറ്റെടുക്കുമെന്നാണ് സൂചന. ഇന്ത്യയിലെ വാക്‌സിനൊപ്പം വിദേശവാക്‌സിനുകളും എത്തിയ സാഹചര്യത്തിൽ രാജ്യത്ത് എല്ലായി ടത്തും വാക്‌സിനെത്തുക എന്നത് സുപ്രധാനമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
കേന്ദ്രീകൃത സമ്പ്രദായത്തിലൂടെ മാത്രമേ വിലനിയന്ത്രിക്കാനും വിതരണത്തിലെ സന്തുലിതാവസ്ഥ നിയന്ത്രിക്കാനാകു എന്നും ആരോഗ്യവകുപ്പ് അറിയിച്ചു. വാക്‌സിൻ വിതരണത്തിൽ രോഗബാധിതർ കൂടുതലുള്ള മേഖല, ആകെ ജനസംഖ്യ എന്നിവയും സുപ്രധാന മാനദണ്ഡമായും നിശ്ചയിച്ചിട്ടുണ്ട്.
















Comments