കാസർകോട്: പെരിയ ഇരട്ടക്കൊല കേസിലെ പ്രതികളുടെ ഭാര്യമാർക്ക് ചട്ടവിരുദ്ധമായി ജില്ലാ ആശുപത്രിയിൽ ജോലി നൽകിയതിനെ ന്യായീകരിച്ച് കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. പ്രതികളുടെ ഭാര്യമാർക്കും മനുഷ്യാവകാശമുണ്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ പറഞ്ഞു.
ഭർത്താവ് പ്രതിയായാൽ ഭാര്യയ്‌ക്ക് ജീവിക്കണ്ടേയെന്നും ഇപ്പോഴുള്ള നിയമനം യാദൃശ്ചികമാണെന്നും പ്രസിഡന്റ് വ്യക്തമാക്കി. നിയമനത്തിനെതിരെ പ്രതിഷേധവുമായി യുവമോർച്ച ജില്ലാ പഞ്ചായത്തിലേക്ക് മാർച്ച് നടത്തിയിരുന്നു. കഴിഞ്ഞദിവസമാണ് കൊലക്കേസ് പ്രതികളുടെ ഭാര്യമാർക്ക് നിയമനം നൽകിയ വിവരം പുറത്തുവന്നത്.
സിപിഎം പെരിയ ലോക്കൽ കമ്മിറ്റി അംഗവും കൊലക്കേസിലെ പ്രധാന പ്രതിയുമായ എ. പീതാംബരന്റെ ഭാര്യ അടക്കമുള്ളവർക്കാണ് സ്വീപ്പർ തസ്തികയിലേക്ക് നിയമ വിരുദ്ധമായി നിയമനം നൽകിയത്. നാല് പേരുടെ ഒഴിവായിരുന്നു ആശുപത്രിയിൽ ഉണ്ടായിരുന്നത്. ഇതിൽ മൂന്ന് ഒഴിവുകളിലും പ്രതികളുടെ ഭാര്യമാർക്കാണ് നിയമനം നൽകിയിരിക്കുന്നത്.
















Comments