ന്യൂഡൽഹി: ഓൺലൈൻ വെബ്‌സൈറ്റിലൂടെ ഓർഡർ ചെയ്ത ഉത്പന്നത്തിന് പകരം മറ്റൊന്ന് ലഭിക്കുന്നത് ഇതാദ്യമായല്ല. ഫോണിന് പകരം ഇഷ്ടിക ലഭിച്ചതും മൗത്ത് വാഷിന് പകരം മൊബൈൽ ഫോൺ കിട്ടിയതും ഉൾപ്പെടെ സമാനമായ സംഭവങ്ങൾ നേരത്തേയും പുറത്തുവന്നിട്ടുണ്ട്. ഇത്തരത്തിലൊരു സംഭവമാണ് ഇപ്പോൾ പുറത്തുവരുന്നതും. റിമോട്ട് കൺട്രോൾ കാർ ഓർഡർ ചെയ്ത യുവാവിന് ലഭിച്ചത് പാർലെ ജി ബിസ്‌കറ്റാണ്.
ഓൺലൈനിൽ ഡൽഹി സ്വദേശിയായ വിക്രം ബുരഗോഹെനാണ് തട്ടിപ്പിന് ഇരയായത്. കാറിന് പകരം ബിസ്‌കറ്റ് ലഭിച്ച വിവരം വിക്രം തന്നെയാണ് പുറത്തുവിട്ടത്. ഇതിന്റെ ചിത്രവും വിക്രം പങ്കുവെച്ചിരുന്നു. കുട്ടികൾക്കുള്ള റിമാട്ട് കൺട്രോൾ കാറാണ് വിക്രം ഓർഡർ ചെയ്തത്. ഡെലിവറിയ്‌ക്ക് ശേഷം പാക്കേജ് പരിശോധിച്ചപ്പോൾ തന്നെ സംശയം തോന്നിയിരുന്നതായി വിക്രം പറയുന്നു. അത്രയും ചെറുതായിരുന്നു പൊതി.
ലഭിച്ച പായ്‌ക്കറ്റ് തുറന്ന് പരിശോധിച്ചപ്പോഴാണ് തട്ടിപ്പിന് ഇരയായെന്ന് മനസിലായെന്നും വിക്രം പറഞ്ഞു. കബളിക്കപ്പെട്ടതിന് പിന്നാലെ വെബ്‌സൈറ്റിനെതിരെ വിക്രം പരാതി നൽകി. തുടർന്ന് പണം തിരികെ നൽകാമെന്ന് കമ്പനി അറിയിച്ചതായും സംഭവിച്ച പിഴയിൽ മാപ്പ് പറഞ്ഞതായും വിക്രം അറിയിച്ചു.
















Comments