മ്യൂണിച്ച്: യൂറോ കപ്പിലെ മരണഗ്രൂപ്പിൽ ഇന്ന് തീപാറും പോരാട്ടം. ഫ്രാൻസും പോർച്ചുഗലും ഏറ്റുമുട്ടുന്ന രാവിൽ ജർമ്മനി ഹംഗറിക്കെതിരെയും ഇറങ്ങും. രണ്ടു കളികളും രാത്രി പന്ത്രണ്ടരയ്‌ക്കാണ് നടക്കുക. കഴിഞ്ഞ സീസണിലെ ഫൈനലിന്റെ കണക്കുതീർക്കാനാണ് ഫ്രാൻസ് ഇറങ്ങുന്നത്. ക്രിസ്റ്റ്യാനോയും എംബാപ്പേയും നേർക്കുനേർവരുന്ന മത്സരമാണ് നടക്കാനുള്ളത്.
എക്സ്ട്രാ ടൈമിലെ ഗോളിലാണ് പോർച്ചുഗൽ 2019ൽ യൂറോ കപ്പ് ചാമ്പ്യന്മാരായത്. എംബാപ്പേയുടെ കരുത്തിൽ ലോകചാമ്പ്യന്മാർ ഇറങ്ങുമ്പോൾ ഏറ്റുമുട്ടേണ്ടത് നിലവിലെ യൂറോ ചാമ്പ്യന്മാരുമായാണ് എന്നത് വീറ് കൂട്ടും. ഗ്രൂപ്പിൽ ഫ്രാൻസ് ഇതുവരെ മികച്ച കളി പുറത്തെടുത്തിട്ടില്ല. മരണഗ്രൂപ്പിൽ ഫ്രഞ്ച് നിരയാണ് മുന്നിലുള്ളത്. തൊട്ടുപുറകിൽ മൂന്ന് പോയിന്റ് വീതം നേടിയാണ് പോർച്ചുഗലും ജർമ്മനിയും ഉള്ളത്.
പോർച്ചുഗലിനെ രണ്ടിനെതിരെ നാലുഗോളിന് തോൽപ്പിച്ചതാണ് ജർമ്മനിയുടെ ആത്മവിശ്വാസം കൂട്ടുന്നത്. ഹംഗറിയെ തോൽപ്പിച്ചാൽ ജോക്വിം ലോയുടെ ടീം പ്രീക്വാർട്ടറിലെത്തും.
















Comments