ഹൈദരാബാദ്: തെലങ്കാനയിൽ അംബേദ്ക്കർ പ്രതിമ നീക്കം ചെയ്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് നേതാവ് സമരത്തിന് ഒരുങ്ങുന്നു. പഞ്ചഗുട്ട സെന്ററിൽ സ്ഥാപിച്ചിരുന്ന ഡോ. അംബേദ്ക്കറിന്റെ പ്രതിമയാണ് ഭരണകൂടം നീക്കം ചെയ്തത്. കോൺഗ്രസ്സ് നേതാവ് ഹനുമന്ത റാവുവാണ് സമരത്തിനൊരുങ്ങുന്നത്.
തെലങ്കാന സംസ്ഥാനത്തിന് തന്നെ കാരണം ഡോ. അംബേദ്ക്കറുടെ സ്വപ്‌നവും ദീർഘവീക്ഷണവുമാണെന്ന് ഹനുമന്ത റാവു പറഞ്ഞു. പ്രതിമ പുന: സ്ഥാപിച്ചില്ലെങ്കിൽ സംസ്ഥാന വ്യാപക പ്രക്ഷോഭം നടത്തുമെന്നും ഹനുമന്ത റാവു മുന്നറിയിപ്പ് നൽകി.
2019 ഏപ്രിൽ മാസത്തിലാണ് രണ്ടു വർഷം മാത്രം പഴക്കമുള്ള പ്രതിമ എടുത്തുമാറ്റിയത്. പ്രതിഷേധിച്ച നേതാക്കന്മാരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംസ്ഥാനത്തെ പട്ടികജാതി വിഭാഗങ്ങളോട് കാണിക്കുന്ന കടുത്ത വിവേചനമാണിതെന്നും ഭരണഘടനാ ലംഘനത്തിനെതിരെ ശക്തമായ നടപടി എടുക്കണമെന്നും ദേശീയ കമ്മീഷനോട് ഹനുമന്ത റാവു ആവശ്യപ്പെട്ടു.
















Comments