കൊച്ചി: രാജ്യ ദ്രോഹക്കേസിൽ ഐഷ സുൽത്താനയോട് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശിച്ച് കവരത്തി പോലീസ്. ഇന്ന് ഉച്ചയ്‌ക്ക് ഹാജരാകാനാണ് നിർദ്ദേശം. മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വീണ്ടും ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരിക്കുന്നത്. ആയിഷയുടെ സാമ്പത്തിക ഇടപാടുകളിൽ പൊരുത്തക്കേടുണ്ടെന്നും കാവരത്തി പോലീസ് വ്യക്തമാക്കി. അതിനിടെ ഐഷയ്‌ക്ക് ഹൈക്കോടതി ഉപാധികളോടെ മുൻകൂർ ജാമ്യം അനുവവദിച്ചിരുന്നു.
ലക്ഷദ്വീപ് വിഷയത്തിൽ മീഡിയവൺ ചാനൽ ചർച്ചയ്‌ക്കിടെ ‘ബയോ വെപ്പൺ’ പരാമർശം നടത്തിയതിന്റെ പേരിലാണ് ഐഷയ്‌ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയത്. കൊറോണ പ്രോട്ടോക്കോൾ ഇളവ് ചെയ്തതോടെ ദ്വീപിൽ കേന്ദ്ര സർക്കാർ ബയോ വെപ്പൺ പ്രയോഗിച്ചെന്നായിരുന്നു ഐഷയുടെ ആരോപണം. സംഭവത്തിൽ കവരത്തി പോലീസ് ഐഷയെ മൂന്നു തവണ ഇതുവരെ ചോദ്യം ചെയ്തു. കഴിഞ്ഞ ഞായർ, ബുധൻ, വ്യാഴം ദിവസങ്ങളിലായാണ് ചോദ്യം ചെയ്തത്.
















Comments