റിയോ ഡീ ജനീറോ: ആമസോൺ പ്രദേശത്തെ പ്രളയം ലക്ഷ ക്കണക്കിന് പേരെ ദുരിതത്തിലാക്കി. റിയോ നെഗ്രോ നദീജലനിരപ്പ് 30 മീറ്ററോളം ഉയർന്നതോടെയാണ് പ്രളയ ജലം ഗ്രാമങ്ങളേയും നഗരങ്ങളേയും വിഴുങ്ങിയത്. 1902ന് ശേഷം നദിജലനിരപ്പ് ആദ്യമായാണ് ഇത്രയധികം ഉയരുന്നത്.
മാനാവൂസ് പ്രദേശത്താണ് പ്രളയം ഏറ്റവുമധികം ബാധിച്ചത്. 24,000 കുടുംബങ്ങൾ താമസി ക്കുന്ന 15 ജില്ലകളിൽ ആളുകൾക്ക് വീടുകൾ ഉപേക്ഷിക്കേണ്ടി വന്നു. നിലവിൽ ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.മാനാവൂസിലെ ചരിത്രസ്മാരകങ്ങളും മ്യൂസിയവും വെള്ളത്തിലായി. ആകെ അഞ്ചുലക്ഷം പേരെയാണ് പ്രളയം ബാധിച്ചിട്ടുള്ളത്.
പതിമൂന്ന്് വർഷത്തിനിടെ പത്തു പ്രളയങ്ങളാണ് ആമസോൺ മേഖലയിൽ ഉണ്ടായിട്ടുള്ളത്. ഒരു മാസംകൂടി കനത്ത മഴയും പ്രളയവും പ്രദേശത്ത് തുടരുമെന്നാണ് കാലാവസ്ഥാ സൂചന. എൽ നിനാ ചുഴലിക്കാറ്റുമൂലം പസഫിക് മേഖലയിലുണ്ടായിരിക്കുന്ന കാലാവസ്ഥാ മാറ്റങ്ങളാണ് ആമസോൺ മേഖലയിൽ കനത്ത മഴയായി പെയ്തുകൊണ്ടിരിക്കുന്നത്.
















Comments