ന്യൂഡൽഹി : രാജ്യത്ത് പ്രതിരോധ കുത്തിവയ്പ് 31 കോടിയെന്ന നാഴികക്കല്ല് പിന്നിട്ടു. താല്‍ക്കാലിക റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ന് രാവിലെ വരെ 42,00,839 സെഷനുകളിലൂടെ ആകെ 31,50,45,926 ഡോസ് വാക്‌സിനാണ് നല്‍കിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 61,19,169 ഡോസ് വാക്‌സിൻ രാജ്യത്ത് നൽകിയിട്ടുണ്ട്.
വിശദ വിവരങ്ങൾ ഇങ്ങനെ
ആരോഗ്യപ്രവര്‍ത്തകര്‍
ഒന്നാം ഡോസ് 1,01,83,459
രണ്ടാം ഡോസ് 71,75,222
മുന്‍നിരപ്പോരാളികള്‍
ഒന്നാം ഡോസ് 1,74,05,275
രണ്ടാം ഡോസ് 93,02,922
18-44 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 7,91,80,154
രണ്ടാം ഡോസ് 17,15,458
45-59 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 8,59,69,905
രണ്ടാം ഡോസ് 1,40,81,556
60-നുമേല്‍ പ്രായമുള്ളവര്‍
ഒന്നാം ഡോസ് 6,70,95,979
രണ്ടാം ഡോസ് 2,29,35,996
ആകെ 31,50,45,926
ഏവര്‍ക്കും കോവിഡ്-19 പ്രതിരോധ കുത്തിവയ്പു നല്‍കുന്ന പ്രക്രിയയുടെ പുതിയ ഘട്ടത്തിന് രാജ്യത്ത് 2021 ജൂണ്‍ 21നാണ് തുടക്കമായത്.
തുടര്‍ച്ചയായ 19-ാം ദിവസവും പ്രതിദിന രോഗബാധിതരുടെ എണ്ണം ഒരു ലക്ഷത്തില്‍ താഴെയാണ്. കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും നിരന്തരവും കൂട്ടായതുമായ പ്രയത്നങ്ങളുടെ ഫലമാണിത്.ചികിത്സയിലുള്ളവരുടെ എണ്ണവും പതിവായി കുറയുകയാണ്. രാജ്യത്തിപ്പോള്‍ ചികിത്സയിലുള്ളത് 5,95,565 പേരാണ്. 86 ദിവസത്തിനുശേഷമാണ് ചികിത്സയിലുള്ളവരുടെ എണ്ണം 6 ലക്ഷത്തില്‍ താഴെയാകുന്നത്.
ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 17,303-ന്റെ കുറവാണുണ്ടായത്. രാജ്യത്തെ ആകെ രോഗബാധിതരുടെ 1.97% മാത്രമാണ് നിലവില്‍ ചികിത്സയിലുള്ളത്. കൂടുതല്‍ പേര്‍ രോഗമുക്തരാകുന്നതിനാല്‍, രാജ്യത്ത് തുടര്‍ച്ചയായ 44-ാം ദിവസവും പ്രതിദിന രോഗമുക്തരുടെ എണ്ണം പുതിയ പ്രതിദിന രോഗബാധിതരേക്കാള്‍ കൂടുതലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 64,818 പേരാണ് രോഗമുക്തരായത്.
















Comments