ന്യൂഡൽഹി: ലോകത്തിലെ പരമ്പരാഗത ഔഷധങ്ങൾ മനുഷ്യനേയും ജീവജാലങ്ങളേയും എത്തരത്തിൽ സംരക്ഷിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിയുടെ മൻ കീ ബാത് പ്രഭാഷണ പരമ്പര. ‘നാസ്തി മൂലം അനൗഷധം’ എന്ന ശ്ലോകഭാഗം എടുത്തുദ്ധരിച്ചാണ് പ്രധാനമന്ത്രി സംസാരിച്ചത്.
ലോകത്തിൽ ഔഷധഗുണമില്ലാത്ത ഒരു വേരുപോലുമില്ല എന്ന ഭാരതീയ വചനം പ്രകൃതിയുടെ സംരക്ഷണ സ്വഭാവത്തെ ചൂണ്ടിക്കാട്ടുന്നുവെന്നാണ് പ്രധാനമന്ത്രി ശ്ലോകഭാഗം ഉദ്ധരിച്ചുകൊണ്ട് സൂചിപ്പിച്ചത്. അതായത് ലോകത്തിലെ എല്ലാ ചെടികളും സസ്യങ്ങളും വൃക്ഷലതാദികളും ഏതെങ്കിലും തരത്തിൽ ഗുണമുള്ളവയാണ്. എന്നാൽ ഇന്നത്തെ ജനതയ്‌ക്ക് ഇവയെക്കുറിച്ച് ഒന്നും അറിയില്ല. അത്ഭുതകരമായ ഔഷധ ഗുണങ്ങളാണ് എല്ലാറ്റിലുമുള്ളത്. അവ നമ്മുടെ നിത്യജീവിതത്തിനെ രോഗമില്ലാത്ത അവസ്ഥയിലേക്ക് എത്തിക്കും.
പ്രാദേശികമായ വിജ്ഞാനങ്ങളറിയാവുന്നവർ അവ പങ്കുവെയ്‌ക്കുകയും പ്രചരിപ്പിക്കുകയും വേണമെന്നും പ്രധാനമന്ത്രി സൂചിപ്പിച്ചു.
















Comments