റിയോ ഡീ ജനീറോ: കോപ്പാ അമേരിക്കയിൽ ആതിഥേയരായ ബ്രസീൽ ഇന്ന് ഇക്വഡോറിനെ നേരിടും. ഗ്രൂപ്പ് ബിയിലെ അഞ്ചാമത്തേതും അവസാനത്തേതുമായ മത്സരത്തിലാണ് ബ്രസീൽ ഇറങ്ങുന്നത്. എസ്റ്റാഡോ ഒളിമ്പിക്കോ പെഡ്രോ ലുവേഡികോ എന്ന സ്‌റ്റേഡിയത്തിലാണ് മത്സരം.
ഗ്രൂപ്പിൽ ബ്രസീൽ ഒന്നാമതും ഇക്വഡോർ നാലാം സ്ഥാനത്തുമാണ്. ഇന്നത്തെ മത്സരം ജയിക്കാനായാൽ വെനസ്വലയെ പിന്നിലാക്കാൻ ഇക്വഡോറിനാകും. കഴിഞ്ഞ മത്സരത്തിൽ കൊളംബിയയെ 2-1ന് തോൽപ്പിച്ച ആത്മവിശ്വാസത്തിലാണ് മഞ്ഞപ്പട ഇറങ്ങുന്നത്.
ഇക്വഡോറിനെതിരെ അനിഷേധ്യ റെക്കോഡാണ് ബ്രസീലിനുള്ളത്. ഇതുവരെ കളിച്ച 33 ൽ 27ലും ബ്രസീലിനായിരുന്നു ജയം. നെയ്മറും റിച്ചർലിസണുമാണ് കൊളംബിയക്കെതിരെ ഗോൾ നേടിയത്. അവരുടെ മികച്ച ഫോം ഇക്വഡോറിനെതിരേയും സുപ്രധാന കരുത്താകും. ഡാനി ആൽവെസ് പരിക്കുമൂലം ടീമിലില്ല. ഒപ്പം ഇക്വഡോറിനെതിരെ തിയാഗോ സിൽവയ്‌ക്കും വിശ്രമം നൽകുമെന്നാണ് സൂചന. മാർക്വിനോസും ഇദർ മിലിതാവോയും മധ്യനിരയിൽ പ്രതിരോധം തീർക്കും. അയർട്ടൺ പ്രീസിയാദോയിലാണ് ഇക്വഡോറിന്റെ പ്രതീക്ഷ.
















Comments