ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിൽ അക്രമം നടത്തിയ പ്രതികളിൽ ഒരാൾ കൂടി അറസ്റ്റിൽ. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഗുർജോത് സിംഗാണ് അറസ്റ്റിലായത്. കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച് സംഘടിപ്പിച്ച ട്രാക്ടർ റാലിയുടെ മറവിൽ ഡൽഹിയിൽ കലാപം അഴിച്ചുവിട്ട പ്രധാന പ്രതികളിൽ ഒരാളാണ് ഗുർജോത് സിംഗ്. അമൃത്സറിൽ നിനാണ് ഇയാൾ പിടിയിലാകുന്നത്.
പഞ്ചാബിൽ നിന്നുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കേസിൽ പ്രതികളായ ദീപ് സിദ്ധു, ഗുർജോത് സിംഗ്, ജുഗ്രാജ് സിംഗ്, തുടങ്ങിയവരെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് ഡൽഹി പോലീസ് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടർ റാലിയുടെ മറവിൽ ചെങ്കോട്ടയിൽ കലാപം സൃഷ്ടിക്കാനായിരുന്നു ഗുർജോത് സിംഗ് അടക്കമുള്ളവർ പദ്ധതിയിട്ടിരുന്നത്.
റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യാ ഗേറ്റിന് മുൻപിൽ ഖാലിസ്താൻ പതാകയുയർത്തി ആഘോഷ പരിപാടികൾ അലങ്കോലപ്പെടുത്തണമെന്നും, പതാക ഉയർത്തുന്നവർക്ക് 2,50,000 ഡോളർ പാരിതോഷികം നൽകുമെന്നും ദീപ് സിദ്ധുവും ഗുർജോത് സിംഗും ഉൾപ്പെടുന്ന ഖാലിസ്താൻ സംഘടനകൾ വാഗ്ദാനം നൽകിയിരുന്നു. തലസ്ഥാനത്തെ ആക്രമിക്കാൻ കലാപകാരികൾ തടസ്സങ്ങൾ സൃഷ്ടിച്ചതിനെത്തുടർന്ന് 153 ഓളം പോലീസുകാർക്കാണ് പരിക്കേറ്റത്.
















Comments