തിരുവനന്തപുരം: നെന്മാറ എലവഞ്ചേരിയിൽ ഡിവൈഎഫ്ഐ നേതാവിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ചാരായ വാറ്റ്. പടിഞ്ഞാറപ്പടി വീട്ടിൽ ഉണ്ണിലാലിന്റെ വീട്ടിലെ ചാരായ വാറ്റാണ് എക്സൈസ് സംഘം കണ്ടെത്തിയത്. ഇയാൾക്കെതിരെ എക്സൈസ് കേസ് രജിസ്റ്റർ ചെയ്തു.
ഡിവൈഎഫ്ഐ മേഖല സെക്രട്ടറിയാണ് ഉണ്ണി ലാൽ. വാറ്റ് സാമഗ്രികളും 15 ലിറ്റർ വാഷും, ഒരു ലിറ്റർ ചാരായവും ഉണ്ണിലാലിന്റെ വീട്ടിൽ നിന്നും എക്സൈസ് സംഘം പിടികൂടി. പോത്തുകളെ വളർത്തുന്ന തെങ്ങിൻ തോപ്പിലെ ഒറ്റമുറി വീട്ടിലായിരുന്നു വാറ്റ്.
സംസ്ഥാനത്ത് കൊറോണയുടെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ കടുപ്പിച്ചതോടെ വ്യാജ വാറ്റും സജീവമായിരുന്നു. ഈ സാഹചര്യത്തിൽ ഏക്സൈസും വ്യാജ വാറ്റുകാരെ പിടിക്കാൻ പരിശോധന ശക്തമാക്കിയിട്ടുണ്ട്.
Comments