മുംബൈ: പ്രൊഫഷണലുകളുടെ ലിങ്ക്ഡ് ഇൻ വിവരങ്ങൾ ചോർത്തിയെന്ന അവകാശ വാദവുമായി ഹാക്കർ. എന്നാൽ തങ്ങളുടെ സ്വകാര്യ ഉപഭോക്താക്കളുടെ ഒരു വിവരവും ചോർന്നിട്ടില്ലെന്നാണ് ലിങ്ക്ഡ് ഇൻ അവകാശപ്പെടുന്നത്. റീസ്റ്റോർ പ്രൈവസി എന്ന സ്ഥാപനമാണ് ഹാക്കിംഗ് നടന്നതായി ആരോപിക്കുന്നത്.
ലിങ്ക്ഡ് ഇന്നിന്റെ 70 കോടി പേരുടെ വ്യക്തിഗത വിവരങ്ങൾ ചോർത്തിയെന്നാണ് ഹാക്കർ പറയുന്നത്. എന്നാൽ ഉപഭോക്താക്കളുടെ ഒരു സ്വകാര്യ വിവരങ്ങളും ചോർന്നിട്ടില്ലെന്നാണ് കമ്പനി അവകാശപ്പെടുന്നത്. എല്ലാവർഷവും ലിങ്ക്ഡ് ഇൻ സൈബർ അറ്റാക്ക് നടത്താനാകാത്ത വിധം സോഫ്‌റ്റ്വെയർ പുതുക്കാറുണ്ടെന്നും കമ്പനി വ്യക്തമാക്കി.
‘കമ്പനിയുടെ സെർവർ സംബന്ധിച്ച് വിശദവിവരങ്ങൾ പരിശോധിച്ചു. ഇതിൽ ലിങ്ക്ഡ് ഇൻ അടക്കമുള്ള വിവിധ വെബ്‌സൈറ്റുകളുടെ വിവരങ്ങളുണ്ട്. എന്നാൽ ഹാക്കർ പുറത്തുവിട്ടതിൽ സ്വകാര്യമായ ഒരു വിവരവുമില്ല. ഏതൊരാളും കംപ്യൂട്ടർ സ്‌ക്രീനിൽ നിന്ന് പകർത്തുന്ന വിവരങ്ങൾ മാത്രമാണുള്ളത്. ഏപ്രിൽ 2021 വരെയുള്ള റിപ്പോർട്ടാണ് പുതുക്കിയത്.’ ലിങ്ക്ഡ് ഇൻ പറഞ്ഞു.
ജൂൺ 22നാണ് ഹാക്കറെന്ന് അവകാശപ്പെടുന്ന ഒരു വ്യക്തി ലിങ്ക്ഡ് ഇൻ വിവരങ്ങൾ താൻ ചോർത്തിയെന്ന് അവകാശപ്പെട്ടത്. മറ്റ് കമ്പനികൾക്കായി രാജ്യത്തെ മികച്ച പ്രൊഫഷണ ലുകളുടെ കരിയർ വിവരങ്ങൾ വിൽപ്പന നടത്തിയെന്നാണ് അവകാശവാദം.
















Comments