തൃശൂർ: കൊടകരയിൽ വ്യാജ കാറപകടമുണ്ടാക്കി മൂന്നരക്കോടി രൂപ കവർന്ന കേസിൽ സിപിഎം അനുഭാവിയും സഹായിയും അറസ്റ്റിൽ. ഒളിവിൽ കഴിയുകയായിരന്ന ഷിഗിലിനേയും ഇയാളെ ഒളിവിൽ പോകാൻ സഹായിച്ച റാഷിദിനേയുമാണ് പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. തിരുപ്പതിയിൽ നിന്നാണ് ഇരുവരേയും പിടികൂടിയത്.
കവർച്ചയിൽ നേരിട്ട് പങ്കുള്ളയാളും കേസിലെ 15-ാം പ്രതിയുമാണ് ഷിഗിൽ. കൂടാതെ സിപിഎമ്മിന് വേണ്ടി കണ്ണൂരിൽ നിരവധി ക്രിമിൽ കേസുകളിലും ഉൾപ്പെട്ടിട്ടുണ്ട്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 23ആയി. സിപിഎം, എസ്ഡിപിഐ, സിപിഐ ബന്ധമുള്ളവരാണ് അറസ്റ്റിലായ പ്രതികളിലേറെയും. ഇതുവരെ ആർക്കും ജാമ്യം ലഭിച്ചിട്ടില്ല.
കവർച്ച ചെയ്യപ്പെട്ട കുഴൽപ്പണത്തിൽ നിന്ന് 10 ലക്ഷം രൂപ ലഭിച്ചത് ഷിഗിലിനാണെന്നാണ് പോലീസിന്റെ കണ്ടെത്തൽ. രണ്ട് മാസത്തിലേറെയായി ഒളിവിൽ കഴിയുകയായിരുന്നു ഷിഗിൽ. ആശ്രമങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ഷിഗിൽ ഒളിവിൽ കഴിഞ്ഞത്. ഷിഗിലിനെ കണ്ടെത്താനായി കർണാടക പോലീസിന്റെ സഹായവും തേടിയിരുന്നു. കവർച്ച പോയ 3.5 കോടി രൂപയിൽ ഇനി മൊത്തം 2 കോടിയിലേറെ രൂപ കണ്ടെത്താനുണ്ട്.
















Comments