മുംബൈ: ബോളിവുഡ് താരം ആമിർ ഖാനും കിരൺ റാവുവും വേർപിരിഞ്ഞു. പതിനഞ്ച് വർഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവിലാണ് ഇരുവരും വേർപിരിയുന്നത്. ഔദോഗികമായ വാർത്താ കുറിപ്പിലൂടെയാണ് ഇവർ ഇക്കാര്യം വ്യക്തമാക്കിയത്.
തങ്ങളുടെ ജീവിതത്തിലെ പുതിയൊരു അദ്ധ്യായത്തിലേക്ക് കടക്കുകയാണെന്നും ഭാര്യ-ഭർത്താവ് എന്നീ സ്ഥാനങ്ങൾ ഇനി ഇല്ലെന്നും വാർത്താ കുറിപ്പിൽ പറയുന്നു. വിവാഹ ബന്ധം അവസാനിപ്പിക്കാനുള്ള തീരുമാനം ഏറെ നാളായി ഉണ്ടായിരുന്നു. ഇപ്പോഴാണ് അതിന് ഉചിതമായ സമയമായതെന്നും ഇവർ പറഞ്ഞു. മകൻ ആസാദിന് നല്ല മാതാപിതാക്കളായി നിലകൊള്ളുമെന്നും ആമിറും കിരണും പറയുന്നു.
നടി റീന ദത്തയുമായുള്ള 16 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചാണ് ആമിർ ഖാൻ കിരൺ റാവുവിനെ വിവാഹം ചെയ്യുന്നത്. 2005ലായിരുന്നു ഇവരുടെ വിവാഹം. ആസാദ് റാവുവാണ് മകൻ. 1986ലായിരുന്നു റീന ദത്തുനെ ആമിർ ഖാൻ വിവാഹം ചെയ്യുന്നത്. 2002ൽ ഇരുവരും വിവാഹ മോചിതരാവുകയായിരുന്നു. ഇറ ഖാൻ, ജുനൈദ് ഖാൻ എന്നീ മക്കളും ആമിറിനുണ്ട്.
AAMIR KHAN – KIRAN SEPARATE… JOINT STATEMENT…
Posted by Taran Adarsh on Friday, July 2, 2021
Comments