ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ പുതിയ മുഖ്യമന്ത്രിയായി പുഷ്‌കർ സിംഗ് ധാമി ഇന്ന് അധികാരമേൽക്കും. രണ്ടു തവണ ഖാതിമയിലെ ഉദ്ധം സിംഗ് നഗറിൽ നിന്നും നിയമസഭയിലെത്തിയ നേതാവാണ് ധാമി. 45 കാരനായ ധാമി ഉത്തരാഖണ്ഡിലെ 11-ാമത് മുഖ്യമന്ത്രിയാണ്. ഇന്ന് രാജ്ഭവനിൽ വൈകിട്ട് നാലുമണിക്കാണ് സത്യപ്രതിജ്ഞ. ചില മന്ത്രിമാരും പുതുതായി ചുമതലയേൽക്കും. കേവലം നാലു മാസം മാത്രം ഭരിച്ചശേഷം തീരഥ് സിംഗ് റാവത് രാജിവെച്ചതോടെയാണ് ധാമിയെ ബി.ജെ.പി മുഖ്യമന്ത്രിയായി തീരുമാനിച്ചത്.
ഉത്തരാഖണ്ഡിന്റെ 21 വർഷത്തെ രാഷ്‌ട്രീയ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയാണ് ധാമി. തനിക്ക് ലഭിച്ചിരിക്കുന്നത് വളരെ കുറച്ച് കാലയളവാണെന്ന് അറിയാം. എന്നിരുന്നാലും സംസ്ഥാനത്തെ സാധാരണക്കാരന്റെ ഉന്നമനത്തിനായി പരമാവധി പരിശ്രമിക്കുമെന്നും ധാമി പറഞ്ഞു.
















Comments