ന്യൂഡൽഹി : ലോക്‌സഭാ പ്രതിപക്ഷ നേതാവ് ആധിർ രഞ്ജൻ ചൗധരിയെ മാറ്റാനുള്ള നീക്കവുമായി കോൺഗ്രസ്. ബിജെപിയെ എതിർക്കാൻ കൂടുതൽ കരുത്തനായ നേതാവ് വേണമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. പുതിയ പ്രതിപക്ഷ നേതാവായി മനിഷ് തിവാരിയും, ശശി തരൂരുമാണ് കോൺഗ്രസിന്റെ പരിഗണനയിൽ ഉള്ളത്.
പശ്ചിമ ബംഗാളിലെ കോൺഗ്രസ് അദ്ധ്യക്ഷൻ കൂടിയാണ് ആധിർ രഞ്ജൻ ചൗധരി. മുഖ്യമന്ത്രി മമതാ ബാനർജിയുടെ പ്രധാന എതിരാളി കൂടിയായ ചൗധരിയ്‌ക്ക് ബംഗാൾ ജനതയ്‌ക്കിടയിൽ സ്വാധീനം ചെലുത്താൻ കഴിയാതെ ഇരുന്നത് കോൺഗ്രസിൽ നേരത്തെ തന്നെ അസ്വാസരസ്യങ്ങൾക്ക് കാരണമായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സംപൂജ്യരായതും കോൺഗ്രസിന്റെ ദയനീയ പ്രകടനവും പ്രതിപക്ഷ സ്ഥാനത്തു നിന്നും ചൗധരിയെ നീക്കാനുള്ള തീരുമാനത്തിന് ബലമേകിയെന്നാണ് വിവരം.
അടുത്തിടെ നടന്ന നിരവധി വിഷയങ്ങളിൽ കേരളത്തിൽ നിന്നുള്ള എംപിയായ ശശി തരൂർ ശബ്ദമുയർത്തിയിരുന്നു. ഇതാണ് പ്രതിപക്ഷ നേതാവായി തരൂരിനെ പരിഗണിക്കാൻ കാരണം. ഇതിനിടെ രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവ് ആകണമെന്നും ഒരു വിഭാഗം ആവശ്യമുയർത്തുന്നുണ്ട്.
















Comments