ഫ്‌ലോറിഡ: മിയാമി ബിച്ചിന് സമീപത്ത് ദുരന്തമായിമാറിയ കെട്ടിട സമുച്ചയം പൂർണ്ണമായും തകർക്കാനുള്ള ഒരുക്കം പൂർത്തിയായി. ഫ്‌ലോറിഡയിലെ സർഫ്‌സൈഡ് എന്ന പ്രദേശ ത്താണ് 12 നിലയുള്ള ബഹുനില മന്ദിരത്തിന്റെ ഒരു ഭാഗം നിലംപതിച്ചത്. 32 അപ്പാർട്ട്‌മെന്റു കളുണ്ടായിരുന്ന ഭാഗമാണ് രാത്രിയിൽ തകർന്നടിഞ്ഞത്. 24 പേരെ മാത്രമാണ് ഇതുവരെ കെട്ടിടാവശിഷ്ടങ്ങളിൽ നിന്നും മരിച്ച നിലയിൽ കണ്ടെത്താനായത്.
കെട്ടിടത്തിനകത്ത് വിവിധ ഫ്‌ലാറ്റുകളിലായി 188 പേരുണ്ടായിരുന്നു എന്ന ഏകദേശ വിവരമാണ് അധികൃതർക്കുള്ളത്. ഇതിൽ 32 പേരെ സംഭവം നടന്നയുടനെ രക്ഷിക്കാനായി. കണക്കുകൾ പ്രകാരം 121 പേരെ ഇനിയും പുറത്തെടുക്കാനായിട്ടില്ല. തിരച്ചിൽ ശനിയാഴ്ച അവസാനിപ്പിക്കുകയും ചെയ്തു.
കെട്ടിടം പൂർണ്ണമായും തകർക്കാനുള്ള തീരുമാനം കഴിഞ്ഞയാഴ്ച തന്നെ മേയർ ലെവിൻ കാവ എടുത്തിരുന്നു. ഇന്നും നാളെയുമായി തകർക്കൽ പൂർണ്ണമായും പൂർത്തിയാകുമെന്നാണ് അറിയിച്ചിട്ടുള്ളത്. എനർജെറ്റിക് ഫെല്ലിംഗ് കെട്ടിടം തകർക്കുന്ന രീതിയാണിത്. ചെറു സ്‌ഫോടനങ്ങൾ കെട്ടിടത്തിലെ ചില പ്രധാന തൂണുകളിൽ നടത്തി കെട്ടിടം താഴേക്ക് ഇരുത്തുന്ന രീതിയിലാണ് കെട്ടിടം തകർക്കുന്നത്.
















Comments