കണ്ണൂർ : അനധികൃത സ്വത്തു സമ്പാദന കേസിൽ അഴീക്കോട് മുൻ എംഎൽഎ കെ.എം ഷാജിയെ ചോദ്യം ചെയ്യും. മൊഴികളിൽ വൈരുദ്ധ്യമുള്ളതായി കണ്ടെത്തിയതിനെ തുടർന്നാണ് വിജിലൻസ് ചോദ്യം ചെയ്യൽ. ഹാജരാകാനാവശ്യപ്പെട്ട് ഷാജിക്ക് വിജിലൻസ് ഉടൻ നോട്ടീസ് നൽകുമെന്നാണ് വിവരം.
ഷാജിയുടെ കണ്ണൂരിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ 47 ലക്ഷം രൂപയും, നിരവധി രേഖകളും പിടിച്ചെടുത്തിരുന്നു. ഈ പണം തെരഞ്ഞെടുപ്പ് ഫണ്ടാണെന്നായിരുന്നു ഷാജി അന്വേഷണ സംഘത്തോട് പറഞ്ഞത്. ഇക്കാര്യം ബോദ്ധ്യപ്പെടുത്തുന്നതിനായി
യു.ഡി.എഫ് അഴീക്കോട് മണ്ഡലം കമ്മിറ്റി പണം പിരിക്കാൻ തീരുമാനിച്ച യോഗത്തിന്റ മിനിട്‌സും രസീതിന്റ രേഖകളും അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരാക്കിയിരുന്നു. ഇതിന് പുറമേ മുഴുവൻ സ്വത്തു വിവരങ്ങളും വിജിലൻസിന് നൽകിയിരുന്നു.
എന്നാൽ ഷാജി നൽകിയ വിവരങ്ങൾക്ക് പുറമേ അന്വേഷണ സംഘവും തെളിവുകൾ ശേഖരിച്ചു. ഈ തെളിവുകളിലും ഷാജിയുടെ മൊഴികളിലും വൈരുദ്ധ്യമുണ്ട്. ഈ സാഹചര്യത്തിലാണ് വീണ്ടും ചോദ്യം ചെയ്യാൻ തീരുമാനമായത്.
















Comments