പനാജി: ഗോവയുടെ രാഷ്‌ട്രീയ ചരിത്രത്തിൽ നിന്നും ഗവർണർ സ്ഥാനത്തേക്ക് പരിഗണിക്കുന്ന ആദ്യവ്യക്തിയായി രാജേന്ദ്ര ആർലേക്കർ. രണ്ടു തവണ നിയമസഭയിൽ നിന്നും വിജയിച്ച രാജേന്ദ്ര മികച്ച സ്പീക്കറെന്ന നിലയിലും ഗോവയിൽ സർവ്വസമ്മതനായിരുന്നു. പുതിയ നിയോഗം ഹിമാചൽ പ്രദേശിന്റെ ഗവർണർ എന്ന നിലയിൽ. ഇന്നാണ് രാഷ്ട്പതി പുതിയ ചുമതലയേൽപ്പിച്ചത്.
ദീർഘകാലം ആർ.എസ്.എസ് ചുമതലകൾ വഹിച്ച ശേഷമാണ് ബി.ജെ.പിയിലേക്ക് ആർലേക്കർ എത്തിയത്. ഗോവയിലെ ബി.ജെ.പി.യുടെ സ്ഥാപക നേതാക്കളിലൊരാളാണ് രാജേന്ദ്ര ആർലേക്കർ. ഗോവയിൽ നിന്നും ഭരണഘടനാ പദവിയിലേക്ക് നിയമിക്കപ്പെടുന്ന ആദ്യവ്യക്തിത്വമാണ് ആർലേക്കർ. ഭരണ രംഗത്തെ കഴിവു തെളിച്ച വ്യക്തിയെന്നതിനാൽ ഹിമാചൽ പ്രദേശിന് ആർലേക്കറുടെ സാന്നിദ്ധ്യം ഏറെ ഗുണം ചെയ്യും.
ഗോവയിലെ നിയമസഭാ പ്രവർത്തനം കടലാസ് രഹിതമാക്കുന്നതിൽ മികച്ച നേതൃത്വം കൊടുത്ത സ്പീക്കറായിരുന്നു രാജേന്ദ്ര ആർലേക്കർ. മനോഹർ പരീക്കർ കേന്ദ്രമന്ത്രിയായ കാലഘട്ടത്തിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചവരിൽ രണ്ടാമൻ ആർലേക്ക റായിരുന്നു. പുതിയ നിയോഗത്തിന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് അടക്കം പ്രമുഖ നേതാക്കൾ ആശംസകൾ അർപ്പിച്ചു.
Comments