ഓണ്‍ലൈന്‍ വഴി സാധനം വാങ്ങുന്നവരാണ് മിക്ക ആളുകളും. പ്രധാനമായും ഓണ്‍ലൈന്‍ സൈറ്റുകളില്‍ നിന്നുളള വമ്പിച്ച ഓഫറുകള്‍ കാണുമ്പോള്‍ നമ്മള്‍ അവ ബുക്ക് ചെയ്യാറുണ്ട്. എന്നാല്‍ ഓണ്‍ലൈന്‍ വഴി സാധങ്ങള്‍ വാങ്ങുമ്പോള്‍ പലതരം അബദ്ധങ്ങളില്‍ ചെന്ന് പെടാറുമുണ്ട്. എന്നാല്‍ ഇത്തവണ വെട്ടിലായിരിക്കുന്നത് ആമസോണ്‍ തന്നെയാണ്. 96,700 രൂപ വിലയുള്ള തോഷിബയുടെ എസി 94 ശതമാനം വിലക്കുറവില്‍ 5900 രൂപയ്‌ക്ക് വില്‍പനക്ക് വെച്ചാണ് ആമസോണിന് പണിയായത്.
അബദ്ധം ആമസോണ്‍ തിരിച്ചറിയും മുമ്പേ നിരവധി ആളുകള്‍ 5900 രൂപയ്‌ക്ക് തോഷിബയുടെ 1.8 ടണ്‍ ഇന്‍വെര്‍ട്ടര്‍ എസി വാങ്ങി കഴിഞ്ഞിരുന്നു. എസിയുടെ യഥാര്‍ത്ഥ വില 96,700 രൂപയാണ്. 59490 രൂപയാണ് ഡിസ്‌കൗണ്ട് വില. എന്നാല്‍ അബദ്ധത്തില്‍ ഡിസ്‌കൗണ്ട് തുക പ്രസിദ്ധീകരിച്ചത് 5900 ആയി. അവരുടെ ഇഎംഐ ഓപ്ഷനില്‍ മാസ തവണ 278 രൂപ വീതം അടച്ചാല്‍ മതിയായിരുന്നു.
പുതുക്കിയ വില പ്രകാരം ഇഎംഐ 2800 വീതമാണ് പ്രതിമാസം. ഓണ്‍ലൈന്‍ സൈറ്റുകളുമായി ബന്ധപ്പെട്ട നിരവധി വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയാറുണ്ട്. കുറച്ചു ദിവസം മുമ്പേ ഒരു സാധനം പോലും ഓര്‍ഡര്‍ ചെയ്യാതെ ആമസോണില്‍ നിന്നും നിരവധി സാധനങ്ങള്‍ വീട്ടുമുറ്റത്തെത്തിയ ഒരു യുവതിയുടെ ഒരു വാര്‍ത്തയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
Comments