മുംബൈ: മഹാരാഷ്‌ട്രയിലെ മുതിർന്ന കോൺഗ്രസ് നേതാവ് കൃപാശങ്കർ സിംഗ് ബി.ജെ.പി യിലേക്ക് ചുവടുമാറ്റുന്നു. മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് കോൺഗ്രസ് നേതാവിന്റെ പാർട്ടിമാറാനുള്ളതീരുമാനം.
മഹാരാഷ്‌ട്രയിൽ ഭരണരംഗത്തുള്ള കോൺഗ്രസിൽ നിന്നും മുതിർന്ന നേതാവ് മാറുന്നതിന്റെ ഞെട്ടലിലാണ് പാർട്ടി. ഇന്ന് ഉച്ചയ്‌ക്ക് ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫട്‌നാവിസിനെ കാണുന്ന കൃപാശങ്കർ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലിൽ നിന്നും അംഗത്വം സ്വീകരിക്കും.
മഹാരാഷ്‌ട്ര കോൺഗ്രസിലെ ഏറെ പ്രധാനപ്പെട്ട നേതാവാണ് കൃപാശങ്കർ. കോൺഗ്രസ് എന്ന പാർട്ടിയുടെ തകർച്ച സൂചിപ്പിക്കുന്ന മാറ്റമാണ് സംഭവിക്കുന്നതെന്നും ബി.ജെ.പി പറഞ്ഞു. ഉത്തരേന്ത്യയിൽ നിന്നും മുംബൈയിൽ സ്ഥാനമുറപ്പിച്ച കോൺഗ്രസ്സ് നേതാവിന് മുൻസിപ്പൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബി.ജെ.പി സുപ്രധാന ചുമതലകൾ നൽകിയേക്കുമെന്നും വാർത്തകളുണ്ട്.
















Comments