ന്യൂഡൽഹി: ഇതിഹാസ നടൻ ദിലീപ് കുമാറിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും അനുശോചിച്ചു. ദിലീപ് കുമാറിന്റെ വിയോഗം സാംസ്‌കാരിക ലോകത്തിന് നഷ്ടമാണെന്നും ചലച്ചിത്ര ഇതിഹാസമായി അദ്ദേഹം ഓർമിക്കപ്പെടുമെന്നും പ്രധാനമന്ത്രി ട്വീറ്റിൽ പറഞ്ഞു.
സമാനതകളില്ലാത്ത മികവ് അദ്ദേഹത്തെ അനുഗ്രഹിച്ചു, അതുകൊണ്ടാണ് തലമുറകളിലുടനീളമുള്ള പ്രേക്ഷകരെ അദ്ദേഹം ആവേശഭരിതരാക്കിയത്. ദിലീപ് കുമാറിന്റെ കുടുംബം, സുഹൃത്തുക്കൾ, അസംഖ്യം ആരാധകർ. തുടങ്ങിയവരെ അനുശോചനം അറിയിക്കുന്നതായും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
വെളളിത്തിരയിലെ യഥാർത്ഥ ലെജൻഡായിരുന്നു ദിലീപ് കുമാറെന്ന് അമിത് ഷാ ട്വിറ്ററിൽ കുറിച്ചു. അവിശ്വസനീയമായ അഭിനയത്തിലൂടെയും ജനപ്രിയ വേഷങ്ങളിലൂടെയും സിനിമാ ആസ്വാദകരുടെ തലമുറകളെ അദ്ദേഹം ആനന്ദിപ്പിച്ചു. വലിയ നടൻമാരിൽ ഒരാളെയാണ് നഷ്ടമായതെന്നും കുടുംബത്തിന്റെയും ആരാധകരുടെയും ദു:ഖത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായും അമിത് ഷാ പറഞ്ഞു.
Comments