കൊച്ചി: പരോളിലുള്ള ടി.പി.ചന്ദ്രശേഖരൻ വധക്കേസ് പ്രതി മുഹമ്മദ് ഷാഫി ഇന്ന് കസ്റ്റംസിന് മുന്നിൽ ഹാജരായേക്കും. ഇന്നലെ ഹാജരാകേണ്ട ഷാഫി ഭക്ഷ്യവിഷബാധമൂലം ആശുപത്രിയിൽ പോകണമെന്ന കാരണം പറഞ്ഞാണ് അവധി വാങ്ങിയത്.
അർജ്ജുൻ ആയങ്കിയുടെ മൊഴി പ്രകാരം കൊടി സുനിയും മുഹമ്മദ് ഷാഫിയും നയിക്കുന്ന കൊട്ടേഷൻ സംഘമാണ് തന്നെ നയിക്കുന്നതെന്നാണ് കസ്റ്റംസിനെ അറിയിച്ചത്. സ്വർണ്ണക്കടത്തിനും സ്വർണ്ണം തട്ടിയെടുക്കലിനും തുടർന്നുളള വിൽപ്പനയ്‌ക്കും ചുക്കാൻ പിടിക്കുന്നത് ഷാഫിയുടെ നേതൃത്വത്തിലാണെന്ന സംശയം മുറുകയാണ്. കസ്റ്റംസ് ഷാഫിയുടേയും കൂട്ടാളികളുടേയും പങ്കിനെക്കുറിച്ച് കൃത്യമായ തെളിവുകളും ശേഖരിച്ചു എന്നാണ് അറിയാൻ കഴിയുന്നത്.
കമ്യൂണിസ്റ്റ് പാർട്ടിയുടെ വിവിധ നേതാക്കളടക്കം അറിഞ്ഞുകൊണ്ടുള്ളതാണ് കൊട്ടേഷൻ സംഘത്തിന്റെ സ്വർണ്ണക്കടത്തെന്നും കസ്റ്റംസ് ശക്തമായി വിശ്വസിക്കുന്നു. പ്രതികളെന്ന് സംശയിക്കുന്നവരുടെ ഫോൺ കോളുകളുടെ സ്വഭാവം പാർട്ടിയുടെ ഉന്നതരിലേക്കും എത്തുന്നുവെന്നും സൂചനയുണ്ട്. കണ്ണൂർ കേന്ദ്രീകരിച്ച് പരോളിൽ ഇറങ്ങുന്ന ഷാഫിയും കൊടിസുനിയുമടക്കം നിർബാധം കൊട്ടേഷൻ ഏറ്റെടുക്കുന്നുവെന്നത് പോലീസിനേയും ജയിൽവകുപ്പിനേയും സംസ്ഥാന ആഭ്യന്തരവകുപ്പിനെയും സംശയത്തിന്റെ നിഴലിലാക്കുകയാണ്.
















Comments