ജമ്മു: അതിർത്തിയിലൂടെ നുഴഞ്ഞുകയറാനുള്ള ഭീകരരുടെ ശ്രമം സൈന്യം വിഫലമാക്കി. റെയ്ഡിൽ ഒരു ഭീകരനെ വധിച്ചു. ജമ്മു കശ്മീരിലെ നൗഷേരാ സെക്ടറിലാണ് നുഴഞ്ഞുകയറ്റം ശ്രദ്ധയിൽപെട്ടത്. വെടിവെച്ചിട്ടശേഷം നടത്തിയ തിരച്ചിലിൽ ഇയാളുടെ കയ്യിൽ നിന്നും നിരവധി ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തി. ഏകെ-47 തോക്കുകൾ, ഗ്രനേഡുകൾ, പെട്രോൾ എന്നിവയും പ്രത്യേക തരം സുരക്ഷാ ജാക്കറ്റുകളും ബോംബ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന സാമഗ്രികളും കണ്ടെത്തിയിട്ടുണ്ട്.
അതിർത്തിയിൽ വെടിനിർത്തൽ പ്രഖ്യാപിച്ച ശേഷം നുഴഞ്ഞുകയറ്റ ശ്രമം കണ്ടെത്തുന്നത് ആദ്യമായാണ്. പാകിസ്താൻ അതിർത്തിയിൽ നിന്നും ഭീകരർ നുഴഞ്ഞുകയറാനുള്ള സജീവ തയ്യാറെടുപ്പുകളാണ് നടക്കുന്നതെന്നും ഇന്ത്യൻ സൈന്യം അതീവ ജാഗ്രതയിലാണെന്നും മേജർ ജനറൽ രാജീവ് പുരി അറിയിച്ചു.
















Comments