ജനങ്ങളില്‍ ഭീതി പടര്‍ത്തി കൊണ്ട് കേരളത്തില്‍ ആദ്യമായി സിക്ക വൈറസ് സ്ഥിരീകരിച്ചു. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള പാറശാല സ്വദേശിയായ 24കാരിയിലാണ് ആദ്യമായി രോഗം സ്ഥിരീകരിച്ചത്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ സാമ്പിള്‍ പരിശോധനയിലായിരുന്നു കണ്ടെത്തൽ. ഫ്‌ളാവിവിറിഡേ എന്ന വൈറസ് കുടുംബത്തിലെ ഫ്‌ളാവിവൈറസ് ജനുസില്‍ ഉള്‍പ്പെടുന്നതാണ് സിക്ക വൈറസ്.
1947ല്‍ ആഫ്രിക്കയിലാണ് ലോകത്ത് ആദ്യമായി വെെറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത് . കുരങ്ങുകളിലായിരുന്നു വെെറസ് ആദ്യമായി സ്ഥിരീകരിച്ചത്. പിന്നീട് 2018 ൽ ഇന്ത്യയിലും ആദ്യമായി വെെറസ് ബാധ സ്ഥിരീകരിച്ചു. ഗുജറാത്തിലെ അഹമ്മദാബാദിലായിരുന്നു ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്.
.ഈഡിസ് ഈജിപ്തി കൊതുകുകളാണ് സിക്ക വെെറസിന്റെ വാഹകർ. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെങ്കിലും മരണം സംഭവിക്കാനുള്ള സാധ്യതയില്ല എന്നതാണ് പ്രത്യേകത. ആര്‍ടിപിസിആര്‍ ടെസ്റ്റിലൂടെയാണ് വൈറസ് സാന്നിധ്യം കണ്ടെത്തുന്നത്.
ഡെങ്കിപ്പനിക്കും ചിക്കുന്‍ ഗുനിയ്‌ക്കും സമാനമായ രോഗലക്ഷണങ്ങളാണ് സിക്ക വൈറസ് ബാധയ്‌ക്കുമുള്ളത്. പനി, ചുവന്ന പാടുകള്‍, പേശി വേദന, സന്ധി വേദന, തലവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. രണ്ട് മുതല്‍ ഏഴ് ദിവസം വരെ ഈ ലക്ഷണങ്ങള്‍ നീണ്ട് നില്‍ക്കും. ലക്ഷണങ്ങള്‍ അനുസരിച്ചാകും ചികിത്സ. സിക്ക വൈറസ് അണുബാധയുള്ള ഭൂരിഭാഗം പേരിലും രോഗലക്ഷണങ്ങള്‍ കാണാറില്ല എന്നതാണ് ശ്രദ്ധേയം. ലൈംഗിക ബന്ധങ്ങളിലൂടെയും രക്തം സ്വീകരിക്കുന്നതിലൂടെയുമാണ് പ്രധാനമായും വെെറസ് ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുക.
ഗര്‍ഭിണികളെയാണ് രോഗം പെട്ടന്ന് ബാധിക്കുക. ഈ അവസ്ഥയില്‍ ജനിക്കുന്ന കുട്ടികളില്‍ അംഗ വൈകല്യം ഉണ്ടാകാം. ചില സന്ദര്‍ഭങ്ങളില്‍ ഗര്‍ഭവുമായി ബന്ധപ്പെട്ട സങ്കീര്‍ണതയ്‌ക്കും ഗര്‍ഭഛിത്രത്തിനും വഴിവെച്ചേക്കാം.
സിക്ക വൈറസ് സ്ഥിരീകരിച്ചവരില്‍ മുതിര്‍ന്നവരില്‍ നാഡീസംബന്ധമായ പ്രശ്‌നങ്ങളാണ് ഉണ്ടാകുക. ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയാല്‍ ധാരാളം വെള്ളം കുടിക്കുകയും വിശ്രമിക്കുകയും വേണം. ആരോഗ്യനില മോശമാകുകയും ലക്ഷണങ്ങള്‍ വര്‍ധിക്കുകയും ചെയ്താല്‍ വൈദ്യസഹായം തേടണം. സിക്ക വൈറസ് സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ താമസിക്കുന്ന ഗര്‍ഭിണികള്‍ പ്രത്യേക ശ്രദ്ധിക്കണം.
സിക്ക വൈറസിനെ പ്രതിരോധിക്കാനോ ചികിത്സിക്കാനോ മരുന്നുകള്‍ ലഭ്യമല്ലാത്തതിനാല്‍ വൈറസ് ബാധയേല്‍ക്കാതിരിക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത്. കൊതുക് കടിയില്‍ നിന്നും രക്ഷനേടുകയാണ് ഇതിന്റെ ആദ്യ പടി . പകല്‍ സമയത്തും രാത്രി സമയത്തും പ്രത്യേകം ശ്രദ്ധിക്കണം. കൊതുക് ഉള്ളില്‍ കടക്കാത്ത രീതിയിലുള്ളതാണ് വീടിന്റെ ജനാലകളും വാതിലുകളുമെന്ന് ഉറപ്പിക്കണം. കൊതുക് വലയ്‌ക്കുള്ളില്‍ വേണം ഗര്‍ഭിണികളും ചെറിയ കുട്ടികളും ഉറങ്ങാന്‍. കൊതുക് മുട്ടയിട്ട് പെരുകാന്‍ സാധ്യതയുള്ള എല്ലാ സാഹചര്യങ്ങളും ഇല്ലാതാക്കണം. വീടിന് പരിസരത്തും അല്ലാതെയുമുള്ള സ്ഥലങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കാന്‍ അനുവദിക്കരുത്.
















Comments