കോഴിക്കോട്: കശ്മീരിൽ വീരമൃത്യു വരിച്ച സൈനികൻ നായിക് സുബേദാർ എം. ശ്രീജിത്തിറെ ഭൗതിക ദേഹം നാട്ടിലെത്തിച്ചു. രാവിലെ സൈനിക ബഹുമതികളോടെ സംസ്കാര ചടങ്ങുകള് നടക്കും. വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ കോയമ്പത്തൂരിൽ എത്തിച്ച ഭൗതിക ദേഹം ഇന്നലെ അർദ്ധരാത്രിയിലാണ് കൊയിലാണ്ടിയിൽ എത്തിച്ചത്.
ജമ്മു കശ്മീരിൽ ഭീകരരുമായി നടന്ന ഏറ്റുമുട്ടലിലാണ് നായ്ബ് സുബേദാർ എം ശ്രീജിത് വീരമൃത്യുവരിച്ചത്. കോഴിക്കോട് സ്വദേശിയാണ് ശ്രീജിത്. ഭാര്യയും രണ്ട് മക്കളും മാതാപിതാക്കളുമടങ്ങുന്ന കുടുംബമാണ് ശ്രീജിത്തിന്റേത്. മൂന്ന് മാസം മുൻപാണ് അദ്ദേഹം അവസാനമായി നാട്ടിലെത്തിയത്. അടുത്ത മാസം വീണ്ടും അവധിയെടുത്ത് വീട്ടിൽ വരാനിരിക്കെയാണ് വീരമൃത്യു സംഭവിച്ചത്.
കഴിഞ്ഞ ദിവസം ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിലാണ് ഏറ്റുമുട്ടൽ നടന്നത്. രജൗരിയിലെ സുന്ദർബനി സെക്ടറിലെ ദദാൽ മേഖലയിലായിരുന്നു സംഭവം. നുഴഞ്ഞു കയറാനുള്ള പാക് ഭീകരരുടെ ശ്രമം തടയുന്നതിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ആക്രമണത്തിൽ ശ്രജീത്തും ആന്ധ്രപ്രദേശ് സ്വദേശി എം ജസ്വന്ത് റെഡ്ഡിയും വീരമൃത്യു വരിച്ചു.
















Comments