തിരുവനന്തപുരം: സിക്ക വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കേന്ദ്രസംഘത്തിന്റെ സന്ദർശനം ഇന്ന്. കേന്ദ്ര ആരോഗ്യമന്ത്രാലയം അയക്കുന്ന വിദഗ്ധ സംഘമാണ് ഇന്ന് തലസ്ഥാനത്തെത്തുന്നത്. വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്ന പ്രദേശങ്ങളും ആരോഗ്യ കേന്ദ്രങ്ങളും സംഘം സന്ദർശിക്കും. രോഗലക്ഷണങ്ങൾ ഉള്ള കൂടുതൽ പേരുടെ പരിശോധനാ ഫലങ്ങൾ കേന്ദ്രസംഘം ഇന്ന് വിശകലനം ചെയ്യും.
സംസ്ഥാനത്ത് സിക്ക വൈറസ് സാന്നിദ്ധ്യം തിരിച്ചറിഞ്ഞത് തിരുവനന്തപുരം ജില്ലയിലാണ്. ഗർഭിണിയായ സ്ത്രീയിൽ കണ്ടെത്തിയ വൈറസ് ബാധയാണ് സിക്കയാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് ഇന്നലെവരെയുള്ള ഫലമനുസരിച്ച് 13 പേർക്കുകൂടി സിക്ക പിടിപെട്ടതായാണ് സ്ഥിരീകരണം. പാറശ്ശാലയിൽ നിന്നും ശേഖരിച്ച 17 പേരുടെ സാമ്പിളുകളുടെ ഫലംകൂടി ലഭിക്കാനുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് സിക്ക വൈറസ് ബാധയെ പ്രതിരോധിക്കാനുള്ള കർമ്മപദ്ധതിക്ക് ആരോഗ്യവകുപ്പ് രൂപം നൽകി. ജില്ലകളിലെ ലാബുകളോട് ജാഗ്രത പുലർത്താനും എല്ലാത്തരം സാമ്പിളുകളുടെ പരിശോധനകളും ശ്രദ്ധാപൂർവ്വം നടത്താനും നിർദ്ദേശിച്ചു കഴിഞ്ഞു. പനി ക്ലീനിക്കുകൾ പ്രത്യേകം തുറക്കാനും ജില്ലാ ആരോഗ്യവകുപ്പ് എല്ലാ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
















Comments