ദുഷാൻബേ: ഷാൻഹായ് രാജ്യങ്ങൾക്കിടയിൽ അഫ്ഗാൻ വിഷയം ഗൗരവപൂർവ്വം ചർച്ചചെയ്യാൻ മുൻകൈ എടുത്ത് ഇന്ത്യ. വിദേശകാര്യമന്ത്രി എസ്.ജയശങ്കർ വിവിധ രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാരുമായി അഫ്ഗാൻ വിഷയത്തിൽ നൽകേണ്ട രാഷ്‌ട്രീയ പിന്തുണയെപ്പറ്റി വിശദമായ ചർച്ച നടത്തിയെന്നാണ് റിപ്പോർട്ട്.
അഫ്ഗാൻ വിദേശകാര്യമന്ത്രി മുഹമ്മദ് ഹനീഫ് അത്മറുമായി സ്ഥിതിഗതികൾ ചോദിച്ചറിഞ്ഞ ജയശങ്കർ ഭീകരതയ്‌ക്കെതിരെ ഒന്നിച്ച് പോരാടേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. താലിബാൻ നടത്തിക്കൊണ്ടിരിക്കുന്ന രൂക്ഷമായ ആക്രമണത്തെ നേരിടാൻ അഫ്ഗാൻ സൈന്യം നടത്തുന്ന ശ്രമങ്ങൾ അത്മർ വിശദീകരിച്ചു.
മേഖലയിലെ സമാധാനത്തിന് അഫ്ഗാനിൽ രാഷ്‌ട്രീയ സമവായം അനിവാര്യമാണ്. രാഷ്‌ട്രീയപരമായ എല്ലാ സഹായവും നൽകാൻ ഇന്ത്യ ഒരുക്കമാണ്. മേഖലയിലെ മറ്റെല്ലാ രാജ്യങ്ങളും അഫ്ഗാൻ ഭരണകൂടത്തെ ശക്തിപ്പെടുത്താൻ നടപടികൾ സ്വീകരിക്കണമെന്നും ജയശങ്കർ വിവിധ രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാരോട് അഭ്യർത്ഥിച്ചു.
















Comments