ലാഹോർ: പാകിസ്താനിൽ ചൈനക്കാരെ ലക്ഷ്യമിട്ട് ഭീകരർ. ചൈനീസ് എഞ്ചിനീയർമാർ സഞ്ചരിച്ചിരുന്ന ബസ്സിൽ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ച് പത്തോളം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കേറ്റു . സ്ഫോടനത്തിൽ ചൈനീസ് എഞ്ചിനീയർമാർ കൊല്ലപ്പെട്ടിട്ടുണ്ട്.
വടക്കൻ പാകിസ്താനിലെ കോഹിസ്താനിലാണ് സ്‌ഫോടനം നടന്നത്. എട്ടു പേർ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. 30 ജീവനക്കാരുമായി പോയ ബസ്സിനെയാണ് ഭീകരർ ലക്ഷ്യമിട്ടത്. രണ്ടു പാകിസ്താൻ സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്. സ്‌ഫോടനത്തിൽ തെറിച്ചുപോയ ബസ്സ് മറ്റൊരു ഗർത്തത്തിലേക്കും വീണതിനാൽ അപകടത്തിൽപെട്ടവരുടെ എണ്ണത്തിൽ വർദ്ധനയുണ്ടാകാൻ സാദ്ധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
പാകിസ്താനിലെ വടക്കൻ പ്രവിശ്യയിലാണ് ഭീകരർ ബസ്സിൽ ബോംബ് വെച്ചത്. ദാസു അണക്കെട്ട് നിർമ്മാണമേഘലയിൽ ജോലിചെയ്യുന്ന ജീവനക്കാരുമായി പോയ ബസ്സിനെയാണ് ഭീകരർ ലക്ഷ്യമിട്ടത്.മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് സൂചന.
















Comments