ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ പരമ്പര ആരംഭിക്കും മുന്പ് തന്നെ ടീം ഇന്ത്യയുടെ ക്രിക്കറ്റ് ടീമിന് കൊറോണ ബാധയേറ്റത് തിരിച്ചടിയാകുന്നു. ഇന്ത്യൻ നിരയിലെ മൂന്ന് പേർക്ക് കൊറോണ സ്ഥിരീകരിച്ചത്. മൂന്നു പേരേയും ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു. മത്സരം നടക്കേണ്ട ഡർഹാമിലേക്ക് യാത്രചെയ്യാൻ മൂന്ന് താരങ്ങൾക്കും അനുമതി നിഷേധിച്ചു. താരങ്ങളാരെന്ന വിവരം പുറത്തുവിട്ടിട്ടില്ല.
ഇന്ത്യൻ താരങ്ങൾ ന്യൂസിലാന്റിനെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് മുമ്പായാണ് ഇംഗ്ലണ്ടിലെത്തിയത്. തുടർന്ന് സുരക്ഷാ ബബിൾ സംവിധാനത്തിലാണ് ടീമംഗങ്ങൾ കഴിഞ്ഞിരുന്നത്. ആഗസ്റ്റ് 4നാണ് ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്.
ബി.സി.സി.ഐ സെക്രട്ടറി ജയ് ഷായാണ് ടീമിലെ മൂന്ന് താരങ്ങൾ കൊറോണ ബാധിതരാ ണെന്ന വിവരം അറിയിച്ചത്. ഡെൽറ്റാ വൈറസ് ബ്രിട്ടനിൽ അതിരൂക്ഷമായി വ്യാപിക്കുന്ന പശ്ചാത്തലമാണ്. ഇതിനിടെ കൊറോണ ഇളവുകൾ പ്രഖ്യാപിച്ചാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി മുന്നോട്ട് പോകുന്നത്. ഈ സാഹചര്യത്തിൽ താരങ്ങളുടെ സുരക്ഷയെ സംബന്ധിച്ച് പക്ഷെ ആശങ്കയില്ലെന്നാണ് ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് അറിയിക്കുന്നത്.
















Comments