തിരുവനന്തപുരം: കെ.എം ഷാജിയ്‌ക്കെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ വിജിലൻസ് അന്വേഷണം കർണാടകയിലേക്കും. കൃഷിയിലൂടെയാണ് തന്റെ വരുമാനമെന്നും ഇഞ്ചികൃഷിയുണ്ടെന്നും കെ.എം ഷാജി പറഞ്ഞിരുന്നു. തുടർന്ന് ഷാജിയുടെ കൃഷി സംബന്ധിച്ച് വിവരം തേടാനാണ് സംഘം കർണാടകയിലേക്ക് പോകുന്നത്.
കെ.എം ഷാജിയുടെ മൊഴികളിലെല്ലാം പൊരുത്തക്കേട് ഉണ്ടെന്ന് വിജിലൻസ് അറിയിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് നിരവധി തവണയാണ് ഷാജിയെ വിജിലൻസ് ചോദ്യം ചെയതത്. കർണാടകയിൽ കൃഷി തന്നെയാണോ അതോ ഭൂമിയിടപാട് ഉണ്ടോ തുടങ്ങിയ കാര്യങ്ങൾ വിജിലൻസ് അന്വേഷിക്കും. ഷാജിയുടെ വീട്ടിലും വിജിലൻസ് പരിശോധന നടത്തിയിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിനായി പിരിച്ച പണത്തിന്റെ രസീതിന്റെ കൗണ്ടർ ഫോയിലുകളും മിനിറ്റ്‌സിന്റെ രേഖകളും ഷാജി തെളിവായി നൽകിയിരുന്നു. എന്നാൽ ഇത് വ്യാജമാണെന്നാണ് വിജിലൻസ് സംശയിക്കുന്നത്. ഷാജിക്ക് വരവിൽകവിഞ്ഞ സ്വത്ത് ഉള്ളതായി കണ്ടെത്തിയതിനെ തുടർന്നായിരുന്നു നവംബറിൽ പ്രാഥമിക അന്വേഷണം തുടങ്ങിയത്. തുടർന്നാണ് ഷാജിക്കെതിരെ വിജിലൻസ് കേസെടുത്തത്.
2012 മുതൽ 2021 വരെയുള്ള സമയത്ത് ഷാജി അനധികൃതമായി വൻ തോതിൽ സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിണ് വിജിലൻസിന്റെ അന്വേഷണം. 2,03,80,557 കോടി രൂപയുടെ സമ്പാദ്യം ഈ ഘട്ടത്തിൽ ഉണ്ടായെന്നാണ് കണക്ക്. ഇത് വരവിനെക്കാൾ 166 ശതമാനം അധികമാണ്.
















Comments