കൊൽക്കത്ത: ബംഗ്ലാദേശിൽ നിന്നും ഇന്ത്യയിലേക്ക് മനുഷ്യരെയും ഭീകരരെയും കടത്തിവിടുന്ന ഭീകരസംഘടന പ്രവർത്തകനെ പോലീസ് പിടികൂടി. ബംഗ്ലാദേശിൽ സജീവമായി പ്രവർത്തിക്കുന്ന ജമാഅത്-ജമാ അത്ത് മുജാഹിദ്ദീൻ പ്രവർത്തകനാണ് പിടിയിലായത്. വടക്കൻ 24 പർഗാനാസിൽ നിന്നാണ് ഭീകരസംഘടനാ നേതാവ് ഇന്ന് പിടിയിലായത്. ലാലു സെൻ എന്ന രാഹുൽ സെൻ എന്നയാളെയാണ് പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്. ഇയാളുടെ കൂട്ടാളികൾ കഴിഞ്ഞയാഴ്ച പിടിക്കപ്പെട്ടിരുന്നു.
ജമാഅത്-ജമാ അത്ത് മുജാഹിദ്ദീൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന മൂന്ന് ഭീകരരുമായി അടുത്ത ബന്ധമുളളയാളാണ് സെന്നെന്ന് പോലീസ് പറഞ്ഞു. ബംഗ്ലാദേശിലെ ഒരു മുസ്ലീം അഭിഭാഷകയെ വിവാഹം കഴിച്ച സെൻ ഇന്ത്യയിലേക്കുള്ള മനുഷ്യക്കടത്തിലെ നിർണായക കണ്ണിയാണ്.
ഭീകരപ്രവർത്തനത്തിന് ധനസമാഹരണം നടത്താൻ വിഷമമായതോടെയാണ് ഇത്തരം സംഘടനകൾ പണം വാങ്ങി ആളുകളെ ഇന്ത്യയിലേക്ക് കടത്തുന്നതെന്നും പോലീസ് പറയുന്നു. സെന്നിൽ നിന്നും രണ്ട് ലാപ്‌ടോപ്പുകളും, ഒരു ഐ പാഡും രണ്ടു മൊബൈൽ ഫോണുകളും കണ്ടെത്തി. ഇതിനൊപ്പം ഭീകരത പ്രോത്സാഹിപ്പിക്കുന്ന ദേശവിരുദ്ധ പോസ്റ്ററുകളും ലഘുലേഖകളും കണ്ടെത്തിയെന്നും കൊൽക്കത്ത പോലീസ് അറിയിച്ചു.
















Comments