ശ്രീനഗർ: ജമ്മു കശ്മീരിൽ സൈന്യം രണ്ടു ഭീകരരെ വകവരുത്തി. ഷോപ്പിയാൻ മേഖലയി ലുണ്ടായ ഏറ്റുമുട്ടലിലാണ് സൈന്യം ലഷ്‌ക്കർ കമാന്ററടക്കം രണ്ടു ഭീകരരെ വധിച്ചത്. ലഷ്‌ക്കറിന്റെ പ്രവർത്തനം 2017 മുതൽ കശ്മീർ താഴ് വരയിൽ നിയന്ത്രിക്കുന്ന ഇഷ്ഹാഖ് ദാർ എന്ന അബു അക്രമിനെ ഉൾപ്പെടെയാണ് വധിച്ചതെന്ന് ഐ ജി വിജയ് കുമാർ പറഞ്ഞു
‘ലഷ്‌ക്കർ-ഇ-ത്വായ്ബയുടെ പ്രവർത്തനങ്ങൾ കശ്മീർ താഴ് വരയിൽ നിയന്ത്രിക്കുന്ന കമാന്റർ ഇഷ് ഹാഖ് ദാർ അടക്കം രണ്ടു പേരെ സൈന്യം വധിച്ചു. ഷോപ്പിയാൻ മേഖലയിൽ പോലീസും സൈന്യവും നടത്തിയ തിരച്ചിലിനിടെയായിരുന്നു ഏറ്റുമുട്ടൽ. 2017 മുതൽ ഇവർ കശ്മീർ താഴ്വരയിൽ സജീവമാണ്. ഇവരിൽ നിന്നും സ്‌ഫോടകവസ്തുക്കളും തോക്കുകളും കണ്ടെത്തി. മേഖലയിലെ തിരച്ചിൽ തുടരുകയാണ്’ വിജയ് കുമാർ പറഞ്ഞു.
വെള്ളിയാഴ്ച ശ്രീനഗറിൽ കശ്മീർ പോലീസ് രണ്ടു ലഷ്‌ക്കർ ഭീകരരെ വധിച്ചതിന് പിന്നാലെ ഉണ്ടായ സുപ്രധാന നേട്ടമാണ് ഇന്ന് രാവിലെ ലഭിച്ചതെന്നും പോലീസ് മേധാവി പറഞ്ഞു. ഇതുവരെ 80 ഭീകരരെ വധിക്കാനായതായും വിജയ് കുമാർ അറിയിച്ചു.
















Comments