ഉത്തരാഖണ്ഡ്: ഉത്തരകാശിയിലെ മേഘവിസ്‌ഫോടനത്തെ തുടർന്ന് മൂന്ന് പേർ മരണപ്പെട്ട തായി റിപ്പോർട്ട്. മാണ്ഡോ ഗ്രാമത്തിലാണ് ഇന്ന് പുലർച്ചെ മേഘവിസ്‌ഫോടനം നടന്നത്. മരണപ്പെട്ടവരിൽ ആറുവയസ്സുള്ള ഒരു പെൺകുട്ടിയും രണ്ടു സ്ത്രീകളുമാ ണുള്ളത്.നാലു പേരെ കാണാനില്ലെന്നും പ്രദേശവാസികൾ അറിയിച്ചു. ഉത്തരാഖണ്ഡിൽ ഒരാഴ്ചയ്‌ക്കിടെ രണ്ടാമത്തെ സംഭവമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
അനിയന്ത്രിതമായ മഴ ഒരു പ്രദേശത്തുമാത്രമായി പെയ്തതാണ് ഗ്രാമത്തെ ദുരിതത്തിലാക്കി യത്. 42 വയസ്സുള്ള മാധുരി, 38 വയസ്സുള്ള ഋതു, ആറു വയസ്സുകാരി ഇഷു എന്നിവരാണ് മണ്ണിടിച്ചിൽ പെട്ട് മരണത്തിന് കീഴടങ്ങിയത്. പോലീസ് മേധാവി ജഗദംബാ പ്രസാദിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന ധൃതകർമ്മ സേനയാണ് രക്ഷാ പ്രവർത്തനവും തിരച്ചിലും നടത്തുന്നത്.
















Comments