കൊച്ചി: ആത്മഹത്യചെയ്ത ട്രാൻസ്‌ജെൻഡർ അനന്യ കുമാരി അലക്‌സിന്റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. ഇന്നലെ വൈകിട്ട് ഇടപ്പള്ളിയിലെ ഫ്‌ലാറ്റിലാണ് അനന്യ തൂങ്ങിമരിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരരംഗത്തു നിന്നും പിന്മാറി ശ്രദ്ധനേടിയ വ്യക്തിയാണ് അനന്യ.
ആരോഗ്യ പ്രശ്‌നങ്ങളാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രഥമിക നിഗമനം. ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് ശേഷം തുടർച്ചയായുണ്ടായ ശാരീരിക ബുദ്ധിമുട്ടുകളിൽ ഏറെ അസ്വസ്ഥയായിരുന്നു എന്നാണ് സുഹൃത്തുക്കളുടെ മൊഴി. ആത്മഹത്യയെന്ന നിലയിൽ തന്നെയാണ് പോലീസ് നടപടികളുമായി മുന്നോട്ട് പോകുന്നത്. റേഡിയോ ജോക്കി എന്ന നിലയിലും ഫാഷൻ ഷോകളിലും നിറഞ്ഞുനിന്ന താരമാണ് അനന്യ.
സാമൂഹികമായ ഒറ്റപ്പെടൽ കൊറോണ കാലത്ത് കൂടുതലായെന്നും ശാരീരിക പ്രശ്‌നങ്ങൾ മാനസിക സംഘർഷമായി മാറിയെന്നും സുഹൃത്തുക്കൾ പറയുന്നു. മാനസിക സമ്മർദ്ദം ആത്മഹത്യയിലേക്ക് നയിച്ചിരിക്കാമെന്നാണ് സുഹൃത്തുക്കൾ സംശയിക്കുന്നത്. മരണം വിശദമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ട്രാൻസ്‌ജെൻഡർ കൂട്ടായ്മ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.
















Comments