ന്യൂഡൽഹി: ഡിആർഡിഒ വികസിപ്പിച്ച അത്യാധുനിക ടാങ്ക് വേധ മിസൈൽ വിജയകരമായി പരീക്ഷിച്ചു. കുറഞ്ഞ ഭാരം മാത്രമുള്ള ടാങ്ക് വേധ മിസൈൽ (മാൻ പോർട്ടബിൾ ആന്റി ടാങ്ക് ഗൈഡഡ് മിസൈൽ -എംപിഎടിജിഎം) മറ്റുള്ളവരുടെ സഹായമില്ലാതെ തന്നെ ഒരാൾക്ക് വഹിച്ചുകൊണ്ട് പോകാവുന്നതാണെന്ന് ഡിആർഡിഒ അറിയിച്ചു.
മിസൈൽ വിക്ഷേപിക്കാൻ ഉപയോഗിക്കുന്ന സംവിധാനവും സമാനമായ രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായി വികസിപ്പിച്ച മിസൈലിന്റെ പരീക്ഷണം വിജയകരമാണെന്നും ഇത് ഇന്ത്യൻ കരസേനയ്‌ക്ക് കരുത്ത് കൂട്ടുമെന്നും ഡിആർഡിഒ അറിയിച്ചു.
ഇൻഫ്രാറെഡ് സാങ്കേതിക വിദ്യ മിസൈലിൽ ഉപയോഗിക്കുന്നുണ്ട്. ശത്രുവിന്റെ നീക്കം കൃത്യമായി തിരിച്ചറിയാൻ ഇത് സഹായിക്കും. കൂടാതെ അത്യാധുനിക ഇലക്ട്രോണിക് സംവിധാനങ്ങൾ സജ്ജമാക്കിയിട്ടുണ്ടെന്നും ഡിആർഡിഒ അറിയിച്ചു.
















Comments