മുംബൈ: അശ്ലീലച്ചിത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് ഭർത്താവ് രാജ് കുന്ദ്രയുടെ അറസ്റ്റിനുശേഷം സമൂഹമാദ്ധ്യമങ്ങളിലൂടെ ആദ്യ പ്രതികരണവുമായി ബോളിവുഡ് താരം ശിൽപ്പ ഷെട്ടി. ഈ സമയത്തും അതിജീവിക്കും എന്നർത്ഥമുള്ള വരികളാണ് ഷിൽപ്പ ഷെട്ടി കുറിച്ചത്. കേസിൽ ശിൽപ്പ ഷെട്ടിയുടെ പങ്കിനെ കുറിച്ചുള്ള അന്വേഷണം നടക്കുന്നതിനിടെയാണ് പ്രതികരണം.
ജീവിച്ചിരിക്കുന്നതിൽ തന്നെ താൻ ഭാഗ്യവതിയാണെന്നും ആ ബോദ്ധ്യത്തോടെയാണ് ഓരോ ശ്വാസവും എടുക്കുന്നതെന്നും ഷിൽപ്പ ഷെട്ടി കുറിയ്‌ക്കുന്നു. ജീവിതത്തിൽ ഇതുവരെ ഉണ്ടായിട്ടുള്ള എല്ലാ വെല്ലുവിളികളേയും പ്രതിസന്ധികളേയും അതിജീവിച്ചിട്ടുണ്ട്. ഇനിയുണ്ടാകുന്ന പ്രതിസന്ധികളേയും അതിജീവിക്കും. എഴുത്തുകാരൻ ജെയിംസ് തർബറിന്റെ പുസ്‌കത്തിന്റെ ഒരു പേജാണ് ശിൽപ്പ ഷെട്ടി പങ്കുവെച്ചിരിക്കുന്നത്.
രാജ് കുന്ദ്രയെ കഴിഞ്ഞ ദിവസമാണ് മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. അശ്ലീലച്ചിത്രം നിർമ്മിച്ച് ആപ്പുകളിലൂടെ അവ പ്രചരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ മുംബൈയിൽ മോഡലും നടിയുമായ ഗെഹ്ന വസിഷ്ട് ഉൾപ്പെടെ 6 പേരെ പോലീസ് ഫെബ്രുവരിയിൽ അറസ്റ്റു ചെയ്തിരുന്നു. കേസിൽ മുഖ്യകണ്ണിയാണ് രാജ് കുന്ദ്രയെന്നാണ് പോലീസിന്റെ വെളിപ്പെടുത്തൽ.
















Comments